Advertisement

‘ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ പരിധിയിൽ വരില്ല’: കർണാടക സർക്കാർ ഹൈക്കോടതിയിൽ

February 18, 2022
1 minute Read

ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ പരിധിയിൽ വരില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ. ശബരിമല കേസിൽ സുപ്രിം കോടതി നിരീക്ഷിച്ചത് പോലെ ഹിജാബിന്റെ കാര്യത്തിൽ ഭരണ ഘടന ധാർമികതയും വ്യക്തിമഹത്വവും ഉൾപ്പെടെ പരിശോധിക്കപ്പെടേണ്ടതും തെളിയിക്കപ്പെടേണ്ടതുമുണ്ട്.

മതപരമായ കാര്യങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും സർക്കാർ ഭരണഘടനാ ലംഘനം നടത്തിയിട്ടില്ലെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയിൽ പറഞ്ഞു. ഉഡുപ്പിയിലെ സർക്കാർ പ്രീ യൂണിവേഴ്‌സിറ്റി കോളജുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെതിരെ സമർപ്പിച്ച ഹരജികളിലാണ് വാദം നടന്നത്.

Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും

സംഘർഷങ്ങളില്ലാതിരിക്കാൻ ശ്രദ്ധിക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. “ഹിജാബ് നിരോധനം അനവസരത്തിലായിരുന്നോ? ഒരു വശത്ത് നിങ്ങൾ (സംസ്ഥാനം) ഉന്നതതല സമിതി വിഷയം പരിശോധിക്കുന്നുവെന്ന് പറയുന്നു, മറുവശത്ത് നിങ്ങൾ ഈ ഉത്തരവ് പുറപ്പെടുവിക്കുന്നു. ഇത് പരസ്പര വിരുദ്ധമല്ലേ?”- എന്നായിരുന്നു ഇന്ന് കോടതിയുടെ ഒരു ചോദ്യം- “തീർച്ചയായും അല്ല” എന്നായിരുന്നു എ.ജിയുടെ മറുപടി.

വിശാല ബെഞ്ചിനെയാണ് കർണാടക സർക്കാർ നിലപാട് അറിയിച്ചത്. ഹിജാബ് വിലക്കിനെതിരായ ഹരജിയിൽ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തിങ്കളാഴ്ചയും വാദം കേൾക്കും.

Story Highlights: hijab-not-essential-practice-of-islam-says-advocate-general

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top