Advertisement

ഐഎസ്എൽ: ബെംഗളൂരുവിനെ അട്ടിമറിച്ച് നോർത്ത് ഈസ്റ്റ്

February 18, 2022
1 minute Read

ഇന്ത്യൻ സൂപ്പർ ലീഗിൽ അട്ടിമറി വിജയവുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ബെംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് പരാജയപ്പെടുത്തിയത്. ധൻവാവിയ റാൾട്ടെയും ദെഷ്രോൻ ബ്രൗണും നോർത്ത് ഈസ്റ്റിനായി ഗോൾ നേടിയപ്പോൾ ക്ലെയ്റ്റൻ സിൽവ ബെംഗളൂരു എഫ്സിയുടെ ആശ്വാസ ഗോൾ നേടി. ഇന്നത്തെ പരാജയം ബെംഗളൂരുവിൻ്റെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് തിരിച്ചടിയാണ്.

65ആം മിനിട്ട് വരെ ആരും ഗോളടിക്കാതിരുന്ന മത്സരം അവസാന 25 മിനിട്ടിലാണ് ആവേശമായത്. 66ആം മിനിട്ടിൽ ക്ലെയ്റ്റൺ സിൽവയിലൂടെ ബെംഗളൂരു ലീഡെടുത്തു. എന്നാൽ, തിരിച്ചടിച്ച നോർത്ത് ഈസ്റ്റ് ബ്രൗണിലൂടെ 74ആം മിനിട്ടിൽ സമനില പിടിച്ചു. 80ആം മിനിട്ടിൽ റാൽട്ടെ നേടിയ ഗോളോടെ നോർത്ത് ഈസ്റ്റ് ജയം ഉറപ്പിച്ചു.

17 മത്സരങ്ങളിൽ നിന്ന് 6 ജയം സഹിതം 23 പോയിൻ്റുള്ള ബെംഗളൂരു പട്ടികയിൽ ആറാമതാണ്. 18 മത്സരങ്ങളിൽ മൂന്നെണ്ണം മാത്രം വിജയിച്ച നോർത്ത് ഈസ്റ്റ് 18 പോയിൻ്റുമായി പത്താം സ്ഥാനത്താണ്.

Story Highlights: isl north east won bengaluru fc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top