മലപ്പുറം ജില്ലയിലെ എല്‍പി അധ്യാപക റാങ്ക് ലിസ്റ്റ്; നിയമനം ഇഴഞ്ഞുനീങ്ങുന്നുവെന്ന് ഉദ്യോഗാര്‍ത്ഥികള്‍

മലപ്പുറം ജില്ലയില്‍ എല്‍പി സ്‌കൂള്‍ അധ്യാപക ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ അഭിമുഖം ഉടന്‍ പൂര്‍ത്തിയാക്കി നിയമനം നടത്തണമെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ്. നിലവില്‍ മിക്ക ജില്ലകളിലും എല്‍പി അഭിമുഖം പൂര്‍ത്തിയാകാറായി. മലപ്പുറത്ത് മാത്രമാണ് നിയമനം ഇഴഞ്ഞുനീങ്ങുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. 615 ഒഴിവുകളാണ് മലപ്പുറം ജില്ലയില്‍ ആകെയുള്ളത്.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകള്‍ക്ക് ആനുപാതികമായാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. 997 പേരുടെ മെയിന്‍ ലിസ്റ്റും 1500 പേരുടെ സപ്ലിമെന്ററി ലിസ്റ്റുമാണ് പിഎസ് എസി പ്രസിദ്ധീകരിച്ചത്. നിലവിലുള്ള 615 ഒഴിവുകളിലേക്ക് മെയിന്‍ ലിസ്റ്റില്‍ ഉള്ളവരുടെ അഭിമുഖം പൂര്‍ത്തിയാക്കി ഉടന്‍ നിയമനം നടത്തണമെന്നാണ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആവശ്യം.
Read Also : സി.ബി.എസ്.ഇ ബോര്‍ഡ് എക്‌സാം ഏപ്രില്‍ 26 മുതല്‍
ഇതിനിടെ മലപ്പുറത്ത് കട്ട് ഓഫ് ഉയര്‍ന്നെന്ന പരാതിയുമായി ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തി. റാങ്ക് ലിസ്റ്റ് വിപുലീകരിക്കണമെന്നതാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം ന്യായമല്ലെന്നാണ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ നിലപാട്. അതേസമയം കാലാവധി അവസാനിച്ച കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിന്നും വീണ്ടും നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. 2018ല്‍ നിലവില്‍ വന്ന ലിസ്റ്റ് നാലര വര്‍ഷം കഴിഞ്ഞാണ് റദ്ദായത്.
Story Highlights: LP Teacher Rank List, malappuram, kerala psc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here