‘ചന്നിയെ മുഖ്യമന്ത്രിയാക്കിയത് പഞ്ചാബില്‍ ഗുണം ചെയ്യും’; കോണ്‍ഗ്രസ് പ്രചരണ സമിതി അധ്യക്ഷന്‍ 24നോട്

പഞ്ചാബിലെ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കാന്‍ വൈകിയതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് പ്രചരണ സമിതി അധ്യക്ഷന്‍ സുനില്‍ ജാഖര്‍. അരവിന്ദ് കെജരിവാളിനെതിരെ കുമാര്‍ ബിശ്വാസ് ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമാണ്. വിഷയം അന്വേഷിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് ഗുണം ചെയ്യുമെന്നും സുനില്‍ ജാഖര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.
‘ഞങ്ങള്‍ എന്തൊക്കെ ചെയ്തു, എന്തൊക്കെ ചെയ്യാനുണ്ട് എന്നത് കാണിക്കുക മാത്രമാണ് പ്രകടന പത്രികയില്‍ ചെയ്യുന്നത്. അതില്‍ അസാധാരണമായി ഒന്നുമില്ല. കോണ്‍ഗ്രസിന്റെ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഞങ്ങള്‍ പ്രചാരണത്തിനിറങ്ങുന്നത്’. സുനില്‍ ജാഖര്‍ വ്യക്തമാക്കി.
നാളെയാണ് പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ തിരിക്കിലാണ്. അവസാനഘട്ട പ്രചാരണത്തില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഗ്രാമീണ മേഖലകളില്‍ ആംആദ്മി പാര്‍ട്ടിക്കാണ് പ്രാചരണങ്ങളില്‍ മുന്‍തൂക്കം.
അതിനിടെ പഞ്ചാബില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഖാലിസ്ഥാന്‍ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് റെയില്‍-പഞ്ചാബ് ബന്ദിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം. വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂവാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തത്. പോളിംഗ് സ്റ്റേഷനുകളില്‍ കേസ്രി ഖലിസ്ഥാന്‍ പതാകകള്‍ സ്ഥാപിക്കാനും, തെരഞ്ഞെടുപ്പ് ദിവസം ‘ഖലിസ്ഥാന്‍ സിന്ദാബാദ്’മുദ്രാവാക്യം വിളിക്കാനും അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also : പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവിനെതിരെ മാനനഷ്ടക്കേസ്
അതേസമയം തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവിനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയതു. ഛണ്ഡിഗഡ് ഡിസിപി ദില്‍ഷര്‍ സിംഗ് ചന്ദേലാണ് പരാതിക്കാരന്‍. 2021ലെ ഒരു റാലിക്കിടെ പൊലീസിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. പരാമര്‍ശത്തില്‍ സിദ്ദു മാപ്പ് പറയണമെന്നാണ് ആവശ്യം.
Story Highlights: punjab election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here