Advertisement

യൂനിസ് കൊടുങ്കാറ്റ്; യൂറോപ്പിൽ കനത്ത നാശനഷ്ടം, 8 മരണം

February 19, 2022
1 minute Read

യൂനിസ് കൊടുങ്കാറ്റിൽ യൂറോപ്പിൽ കനത്ത നാശനഷ്ടം. മണിക്കൂറിൽ 196km (122 മൈൽ) വരെ റെക്കോർഡ് വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്. കൊടുങ്കാറ്റിൽ എട്ട് പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ യൂറോപ്പിൽ വിമാനങ്ങളും ട്രെയിനുകളും ഫെറികളും തടസപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.

ലോണ്ടനിൽ 30 കാരി കാറിന് മുകളിൽ മരം വീണ് മരിച്ചു. ഇവിടെ ശക്തമായ കാറ്റും മഴയും ഇപ്പോഴും തുടരുകയാണ്. അതേസമയം, വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ 50 വയസ് പ്രായമുള്ള ഒരാളും മരിച്ചതായി മെർസിസൈഡ് പൊലീസ് അറിയിച്ചു.

ബ്രിട്ടന് അപ്പുറം, നെതർലൻഡ്‌സിൽ മരം വീണു മൂന്നു പേരും തെക്കുകിഴക്കൻ അയർലൻഡിൽ 60 വയസ്സുള്ള ഒരാളും മരിച്ചു. ബെൽജിയത്തിൽ 79 വയസ്സുള്ള ഒരു കനേഡിയൻ കൊല്ലപ്പെട്ടു. നെതർലൻഡ്‌സിന്റെ വടക്കൻ പ്രവിശ്യയായ ഗ്രോനിംഗനിൽ അഡോർപ്പിന് സമീപം റോഡിന് കുറുകെ വീണ മരത്തിൽ കാർ ഇടിച്ച് ഒരു വാഹനയാത്രികൻ മരിച്ചു.

ലണ്ടനിലെന്നപോലെ, തെക്കൻ ഇംഗ്ലണ്ട്, സൗത്ത് വെയിൽസ്, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ ഉയർന്ന കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു, നിരവധി സ്‌കൂളുകൾ അടച്ചു, തീവണ്ടിയാത്ര സ്തംഭിച്ചു, ഉയർന്ന തിരമാലകൾ തീരത്ത് കടൽഭിത്തികൾ തകർത്തു. അതേസമയം കാറ്റ് മൂലം ഇംഗ്ലണ്ടിലെ 1,40,000-ലധികം വീടുകളിലേക്കും, അയർലണ്ടിലെ 80,000 പ്രോപ്പർട്ടികളിലേക്കും വൈദ്യുതി മുടക്കിയെന്ന് യൂട്ടിലിറ്റി കമ്പനികൾ പറഞ്ഞു.

യുകെ തലസ്ഥാനത്തിന് ചുറ്റും, കൊടുങ്കാറ്റിൽ പരിക്കേറ്റ് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലസ്ഥാനത്തെ മില്ലേനിയം ഡോമിലെ മേൽക്കൂരയുടെ വലിയൊരു ഭാഗം കാറ്റിൽ തകർന്നു.

Story Highlights: storm-eunice-batters-europe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top