പതിവ് ഷോപ്പിംഗ് രീതികളിലേക്ക് മടങ്ങാം; നാട്ടില്‍ നിന്ന് വാങ്ങൂ, നാടിനെ വളര്‍ത്തൂ

ലോക്ക്ഡൗണ്‍ കാലത്ത് നിരവധി ആളുകളാണ് ഔണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണും കടകളിലേക്ക് പോകുന്നതു വഴി കൊവിഡ് പകരാനുള്ള സാധ്യതയുമാണ് ആളുകളെ ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്കെത്തിച്ചത്. നേരത്തേ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങി ശീലമില്ലാത്തവര്‍ പോലും ഈ രീതി പരീക്ഷിക്കാന്‍ കൊവിഡ് കാരണമായി. പലരിലും പിന്നീട് ഇത് ഒരു ശീലമായി മാറുകയായിരുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടകളില്‍ പൊതുവെ തിരക്ക് കുറവാണ്. എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ശക്തിപ്പെട്ടതോടെ ഇത് കൂടുതല്‍ രൂക്ഷമായി. കൊവിഡ് ഭീതി മാറിയാലും ആളുകള്‍ കുടുംബ സമേതമുള്ള പതിവ് ഷോപ്പിംഗ് രീതികളിലേക്ക് തിരികെ വരില്ലേ എന്ന ആശങ്കയിലാണ് വ്യാപാരികള്‍. വീട്ടമ്മമാര്‍ പോലും ഓണ്‍ലൈന്‍ ഷോപ്പര്‍മാരായി മാറിയിരിക്കുകയാണ് . ഈ വീട്ടമ്മമാര്‍ക്കായി ഇന്ത്യന്‍ വിപണി മുഴുവന്‍ തുറന്നിരിക്കുന്നു. ഇത് അവരെ കൂടുതലായി ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് ആകര്‍ഷിക്കുന്നു.
ഓണ്‍ലൈന്‍ വിപണി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നമ്മുടെ നാട്ടിലെ ഒരുകൂട്ടം ചെറുകിട വ്യാപാരികളെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. ആളുകള്‍ നേരിട്ട് കടകളില്‍ എത്തുന്നത് കുറഞ്ഞതോടെ പ്രാദേശിക വ്യാപാരികളുടെ കച്ചവടം ദുരിതത്തിലായിരിക്കുകയാണ്. അത്തരത്തില്‍ ഓണ്‍ലൈന്‍ വിപണി ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ഉപഭോക്താക്കളെ നേരിട്ട് കടകളിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് വി കെ സി പ്രൈഡ് ഷോപ്പ് ലോക്കല്‍ ക്യാമ്പയിന് തുടക്കമിട്ടത്. ചെറുകിട വ്യപാരികള്‍ക്ക് ഊര്‍ജം പകരുകയെന്നതാണ് ക്യാമ്പയിന്റെ ഉദ്ദേശം. ഈ ക്യാമ്പയിന്‍ വൈകാതെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് വി കെ സിയുടെ ലക്ഷ്യം. പാദരക്ഷാ വ്യാപരികളെ മാത്രം ലക്ഷ്യമിട്ടല്ല വി കെ സി ഇത്തരത്തിലുള്ള ഒരു ക്യാമ്പയിന് തുടക്കമിട്ടിരിക്കുന്നത്. മുഴുവന്‍ പ്രാദേശിക വ്യാപാരികളിലും ശ്രദ്ധ കേന്ദീകരിച്ചാണ് വി കെ സിയുടെ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.
Read Also : ഡിസൈനുകൾക്കൊപ്പം കംഫർട്ടും ശ്രദ്ധിക്കാം; പാദരക്ഷകള്‍ വാങ്ങുമ്പോള്‍ നോക്കി വാങ്ങൂ
ബഹുരാഷ്ട്ര ഓണ്‍ലൈന്‍ കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ഷോപ്പ് ലോക്കല്‍ ക്യാമ്പയിന്‍ ചെറുകിട വ്യാപരികള്‍ക് ഉത്തേജനമേകും. ഉപഭോക്തൃ ആവശ്യങ്ങള്‍ക്ക് വീടിനടുത്തുള്ള വ്യാപരികളെയും ചെറുകിട കച്ചവടക്കാരെയും ആശ്രയിക്കുന്ന സംസ്‌കാരം വളര്‍ത്തുകയാണ് ഷോപ്പ് ലോക്കലിന്റെ ലക്ഷ്യം. പ്രാദേശിക വിപണി മെച്ചപ്പെടുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പണവിനിമയം വര്‍ധിക്കാനും വി കെ സി ഷോപ്പ് ലോക്കല്‍ ക്യാമ്പയിന്‍ വഴിയൊരുക്കും.
Story Highlights: vkc, vkc pride, shop local
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here