രാജസ്ഥാനില്‍ വിവാഹസംഘം സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞ് 9 മരണം

രാജസ്ഥാനില്‍ വിവാഹസംഘം സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞ് 9 പേര്‍ക്ക് ദാരുണാന്ത്യം. വിവാഹസംഘത്തിലെ വരന്‍ ഉള്‍പ്പെടെയുള്ളവരുമായി ഉജ്ജയിനിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
രാജസ്ഥാനിലെ കോട്ടയിലാണ് ഇന്ന് രാവിലെ എട്ടരയോടെ അപകടമുണ്ടായത്. ഛോട്ടി പുലിയ പാലത്തില്‍ നിന്ന് കാര്‍ ചമ്പാല്‍ നദിയിലേക്ക് മറിയുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ചാണ് കാര്‍ നദിയില്‍ നിന്ന് പുറത്തെടുത്തത്.
Rajasthan | Eight people died after their car fell off Chhoti Puliya and into the Chambal river in Kota. The occupants of the car were going to a wedding. The car was retrieved with the help of a crane. pic.twitter.com/TYjWlioP2q
— ANI (@ANI) February 20, 2022
‘വിവാഹസംഘത്തിനൊപ്പമുണ്ടായിരുന്ന ബസ് ആദ്യം മുന്‍പേ പുറപ്പെട്ടിരുന്നു. പിന്നാലെ പോയ കാറിന് വഴി തെറ്റി നദിക്കുകുറുകെയുള്ള പാലത്തിലേക്ക് എത്തുകയായിരുന്നു. പാലത്തിലേക്ക് കടന്നപ്പോള്‍ തന്നെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിഞ്ഞു. വാഹനത്തിനുള്ളില്‍ നിന്ന് തന്നെയാണ് ഏഴ് പേരുടെ മൃതദേഹം ലഭിച്ചത്. രണ്ട് മൃതദേഹം നദിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുക്കുകയായിരുന്നു’. കോട്ട എസ്പി കേസര്‍ സിംഗ് ശിഖാവത്ത് പറഞ്ഞു.
Story Highlights: car accident, rajatsan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here