Advertisement

ഉത്തരാഖണ്ഡിൽ കോൺഗ്രസ് തന്നെ വിജയിക്കും: ഹരീഷ് റാവത്ത്

February 20, 2022
1 minute Read

ഉത്തരാഖണ്ഡ് നിയസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തന്നെ വിജയിക്കുമെന്ന ആത്മവിശ്വാസവുമായി മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. ആര് മുഖ്യമന്ത്രിയാവണം എന്നതിനെപ്പറ്റി സോണിയ ഗാന്ധിയുമായി സംസാരിക്കുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു.

“ഉത്തരാഖണ്ഡിൽ കോൺഗ്രസ് പാർട്ടി സർക്കാർ രൂപീകരിക്കും. വളർച്ചക്കായാണ് ആളുകൾ വോട്ട് ചെയ്തത്. അത് കോൺഗ്രസിനെ സഹായിച്ചിട്ടുണ്ട്. ബിജെപി തളർച്ചയിലാണ്. തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി അവർ ഉത്കണ്ഠാകുലരാണ്. തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്നത് ഉറപ്പാണ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ പാർട്ടി പ്രസിഡൻ്റ് സോണിയ ഗാന്ധിയോട് ആവശ്യപ്പെടും.”- ഹരീഷ് റാവത്ത് പറഞ്ഞു.

ഉത്തരാഖണ്ഡിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞിരുന്നു. ബിജെപി അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ വരുത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും ഉത്തരാഖണ്ഡിൽ ഇത് നടപ്പിലാക്കുമെന്നും ധാമി പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് കൊണ്ടു വരുന്നതിലൂടെ എല്ലാവർക്കും തുല്യ അവകാശങ്ങൾ നേടാൻ സഹായകരമാവുമെന്നും, വിവാഹം, വിവാഹമോചനം, ക്രയവിക്രയം എന്നിവയിൽ ഏകീകൃത സ്വഭാവം കൈവരുമെന്നും ധാമി പറഞ്ഞു. സംസ്ഥാനത്ത് നിയമം നടപ്പിലാക്കുന്നതോടുകൂടി സാമൂഹിക ഐക്യം വർധിക്കുമെന്നും, ലിംഗനീതി ഉറപ്പാവുമെന്നും, സ്ത്രീ ശാക്തീകരണം നടക്കുമെന്നും ധാമി പറയുന്നു.

സമൂഹത്തിലെ എല്ലാ പൗരന്മാർക്കും അവരുടെ മതം പരിഗണിക്കാതെ തുല്യതയുള്ള നിയമം എന്ന ആശയം അവതരിപ്പിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 44-ലേക്കുള്ള ഫലപ്രദമായ ചുവടുവയ്പ്പ് കൂടിയാണിതെന്ന് ധാമി വ്യക്തമാക്കി.

Story Highlights: Harish Rawat confident polls Uttarakhand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top