‘പരിവാർവാദികൾ എന്നെ ജോലി ചെയ്യാൻ അനുവദിച്ചില്ല’; മോദി

2014-2017 കാലഘട്ടത്തിൽ ഉത്തർപ്രദേശിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ പരിവാർവാദികൾ തന്നെ അനുവദിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ യുപിയിൽ നിന്നുള്ള എംപിയാണ്. പക്ഷേ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ അവർ അനുവദിച്ചില്ല. അത്തരക്കാരെ തെരഞ്ഞെടുത്താൽ വീണ്ടും അവർ ജനസേവനത്തിന് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് വർഷം മുമ്പ് യുപിയിൽ മാഫിയകളെ ഭയന്ന് കച്ചവടക്കാർ വ്യാപാരം ചെയ്യാൻ ഭയന്നിരുന്നു. പിടിച്ചുപറിയും കവർച്ചയും അക്കാലത്ത് സാധാരണമായിരുന്നു. തെരഞ്ഞെടുപ്പിൽ ദയനീയമായി തോൽക്കുന്ന ഈ ‘പരിവാർവാദികൾ’ ഇനി ജാതിയുടെ പേരിൽ വിഷം ചീറ്റും. ഇത്തരക്കാർ അധികാരം നിലനിർത്താൻ എന്തും ചെയ്യും. എന്നാൽ ബിജെപിയുടെ ലക്ഷ്യം യുപിയുടെ വികസനം, ഒപ്പം രാജ്യത്തിന്റെ വികസം എന്നതാണെന്നും മോദി പറഞ്ഞു.
ഹർദോയിയിലെ ജനങ്ങൾ രണ്ട് തവണ ഹോളി ആഘോഷിക്കും. ബിജെപിയുടെ വൻ വിജയത്തോടെ മാർച്ച് 10ന് ആദ്യ ഹോളി ആഘോഷിക്കും. പക്ഷേ ആഘോഷിക്കണമെങ്കിൽ പോളിംഗ് ബൂത്തുകളിൽ എല്ലാരും എത്തണം. മൂന്നാം ഘട്ടത്തിലും ഭിന്നതയില്ലാതെ, താമര ചിഹ്നത്തിൽ എല്ലാരും വോട്ട് രേഖപ്പെടുത്തുകയാണ്. ഞങ്ങൾക്ക് ലഭിച്ച വാർത്ത വളരെ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: parivarvadis-didnt-let-me-work-pm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here