Advertisement

യുപിയുടെ സമാധാനത്തിനും പുരോഗതിക്കും വോട്ട് ചെയ്യൂ; രാഹുൽ ഗാന്ധി

February 20, 2022
1 minute Read

ഉത്തർപ്രദേശിന്റെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി വോട്ട് ചെയ്യാൻ രാഹുൽ ഗാന്ധി ജനങ്ങളോട് അഭ്യർത്ഥിച്ചു. യുപിയിൽ പുതിയ സർക്കാർ രൂപീകരിച്ചാൽ പുതിയ ഭാവി രൂപപ്പെടുമെന്ന് കോൺഗ്രസ് നേതാവ് ട്വിറ്ററിൽ കുറിച്ചു.

“വോട്ടെടുപ്പ് ഉത്തർപ്രദേശിലായിരിക്കും, എന്നാൽ മാറ്റം രാജ്യത്തുടനീളം വരും! സമാധാനത്തിനും പുരോഗതിക്കും വോട്ട് ചെയ്യുക – ഒരു പുതിയ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, ഒരു പുതിയ ഭാവി രൂപീകരിക്കപ്പെടും” അദ്ദേഹം ട്വീറ്റ് ചെയ്തു.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള 59 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചു. 16 ജില്ലകളിലെ 59 നിയമസഭാ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 627 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മൂന്നാം ഘട്ടത്തിൽ 25,794 പോളിംഗ് സ്ഥലങ്ങളിലും 15,557 പോളിംഗ് സ്റ്റേഷനുകളിലുമായി 2.16 കോടി വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ അർഹത നേടിയിട്ടുണ്ട്.

ഇന്ന് പോളിംഗ് ആരംഭിച്ച പ്രധാന മണ്ഡലങ്ങളിൽ മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് തന്റെ കന്നി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കർഹാലും ഉൾപ്പെടുന്നു. യാദവിനെതിരെ കേന്ദ്ര നിയമ, നീതിന്യായ മന്ത്രാലയ സഹമന്ത്രി സത്യപാൽ സിംഗ് ബാഗേലിനെയാണ് ബിജെപി മത്സരിപ്പിച്ചത്. ഉത്തർപ്രദേശിലെ വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും.

Story Highlights: vote-for-peace-progress-of-up-rahul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top