12 വര്‍ഷം മുന്‍പ് കാണാതായ വളര്‍ത്തുനായയെ കണ്ടെത്തി; വഴിത്തിരിവായത് മൈക്രോചിപ്പ്

കാണാതായി ഒരു വ്യാഴവട്ടത്തിനുശേഷം അമേരിക്കയിലെ കാലിഫോര്‍ണിയയിലെ വീട്ടില്‍ വളര്‍ത്തിയിരുന്ന നായയെ കണ്ടെത്തി. 2010ലാണ് സോയ പൊടുന്നനെ അപ്രത്യക്ഷമായതെന്ന് ഉടമസ്ഥയായ മിഷേല്‍ പറഞ്ഞു.
ഒരു കെട്ടിടനിര്‍മ്മാണ മേഖലയില്‍ നിന്ന് പാഴ് വസ്തുക്കള്‍ കയറ്റുന്നതിനിടെയാണ് ജീവനക്കാര്‍ തീര്‍ത്തും അവശയായ നിലയില്‍ സോയയെ കണ്ടെത്തിയത്. സ്‌റ്റോക്ടണ്‍ മേഖലയിലെ മൃഗസംരക്ഷണ വിഭാഗത്തെ അറിയിക്കാന്‍ ജീവനക്കാര്‍ക്ക് തോന്നിയതാണ് വഴിത്തിരിവായത്. മൈക്രോചിപ്പ് ഘടിപ്പിച്ചിരുന്നതിനാല്‍ നായയുടെ ഉടമസ്ഥനെക്കുറിച്ചുള്ള വിവരവും ഫോണ്‍ നമ്പറും കണ്ടെത്താനായി. ഉടമസ്ഥന്റെ വീടിരിക്കുന്ന പ്രദേശത്തുനിന്നും 60 മൈലുകള്‍ ദൂരെനിന്നാണ് സോയയെ കണ്ടെത്തിയത്.
തീര്‍ത്തും അവിശ്വസനീയമാണെന്നാണ് മിഷേല്‍ നിറകണ്ണുകളോടെ ഉദ്യോഗസ്ഥരോട് പറഞ്ഞത്. സാധനങ്ങള്‍ വാങ്ങാന്‍ പോയി മടങ്ങിവന്നപ്പോള്‍ സോയ വീട്ടിലുണ്ടായിരുന്നില്ല. ഉടമസ്ഥന്‍ മൊബൈല്‍ നമ്പര്‍ മാറ്റാതിരുന്നതും ഭാഗ്യമായെന്നും പൊലീസ് വകുപ്പും അറിയിച്ചു. 2010 മുതലുള്ള അന്വേഷണം നായ മരിച്ചുകാണുമെന്ന നിഗമനത്തെ തുടര്‍ന്ന് 2015ല്‍ ഉപേക്ഷിച്ചെന്ന് സാന്‍ ജോക്വിന്‍ കൗണ്ടി ഷെരീഫ് ഓഫിസ് പറഞ്ഞു.
Story Highlights: California dog reunited with family 12 years after going missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here