‘സ്വേച്ഛാദിപതിയെ പോലെ കോളജുകളെ ഭരിക്കാൻ ശ്രമിച്ചു’; സുഭാഷ് വാസുവിനെതിരായ നടപടിയുടെ കാരണം വ്യക്തമാക്കി ഗോകുലം ഗോപാലൻ

സുഭാഷ് വാസു സ്വേച്ഛാദിപതിയെ പോലെ കോളജുകളെ ഭരിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് നടപടിയെടുക്കാൻ ഗവേണിംഗ് ബോഡി തീരുമാനിച്ചതെന്ന് ഗോകുലം ഗോപാലൻ. ( gokulam gopalan against subhash vasu )
‘ഗുരുദേവന്റെ ട്രസ്റ്റിലുള്ള കോളജ് ഒരിക്കലും ഡാമേജ് ആകരുതെന്ന് പറഞ്ഞപ്പോൾ, അത് നല്ല രീതിയിൽ കൊണ്ടുപോകണമെന്ന ആഗ്രഹം ഉണ്ടായി. കോളജിന്റെ ബാങ്ക് ജപ്തി ഒഴിവാക്കി, പണം കെട്ടി, നല്ല ഗവേണിംഗ് ബോഡിയെ നിയമിച്ച് സുഭാഷ് വാസുവിനെ കോളജ് സെക്രട്ടറിയാക്കി. എന്നാൽ സുഭാഷ് വാസു സ്വന്തമായി തീരുമാനമെടുക്കുകയും അത് മറ്റെല്ലാവരും അനുസരിക്കണം എന്ന നിലപാടായിരുന്നു സുഭാഷ് വാസുവിന്’- ഗോകുലം ഗോപാലൻ പറഞ്ഞു.
കോളജുകൾ പിടിച്ചടെുക്കേണ്ട കാര്യം തനിക്കില്ലെന്നും, സാമ്പത്തിക ബാധ്യത മുലം ബുദ്ധിമുട്ടിയ കോളജിനെ സംരക്ഷിക്കുകയാണ് ചെയ്തതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. കോളജിന്റെ പേര് മാറ്റിയത് മാനേജ്‌മെന്റിന്റെ അഭിപ്രായപ്രകാരമാണെന്നും ഗോകുലം ഗോപാലൻ വ്യക്തമാക്കി.
Read Also : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി ഗോകുലം ഗോപാലന്‍
മഹാഗുരു എന്ന സ്ഥാപനത്തെ വിദ്യാഭ്യാസ രംഗത്തെ ഹബ്ബാക്കി മാറ്റുമെന്നും ഗോകുലം ഗോപാലൻ ട്വന്റിഫോറിനോട് വ്യക്തമാക്കി.
Story Highlights: gokulam gopalan against subhash vasu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here