വാടക നിരക്കിൽ വർദ്ധനവ്; ദുബായിലേക്ക് താമസം മാറുന്നവരുടെ എണ്ണത്തിൽ കുറവോ?

സ്വപ്നങ്ങളുടെയും നേട്ടങ്ങളുടെയും ഭൂമിയാണ് ദുബായ്. മെച്ചപ്പെട്ട ജീവിത നിലവാരവും ആഘോഷരാവുകളും ദുബായിയെ ആളുകൾക്ക് പ്രിയപ്പെട്ട നഗരമാക്കി മാറ്റുന്നു. അതുകൊണ്ട് തന്നെ ലോകത്തിന്റെ പലഭാഗത്ത് നിന്നും ആളുകൾ ഇവിടേക്ക് മാറി താമസിക്കാറുണ്ട്. എന്നാൽ ദുബായിലേക്ക് താമസം മാറുന്നവരുടെ എണ്ണം കുറയുന്നുണ്ടോ? ദുബായിലെ വാടക നിരക്ക് കൂടിയതോടെ ദുബായിൽ നിന്നും ഷാർജയിൽ നിന്നും മറ്റ് വടക്കൻ എമിറേറ്റുകളിൽ നിന്നും ഇവിടേക്ക് താമസം മാറുന്നവരുടെ എണ്ണം കുറയുന്നു എന്നാണ് കണക്കുകൾ പറയുന്നത്. കൊവിഡ് സാഹചര്യം നിലനിന്നിരുന്നതിനാൽ ദുബായിൽ പലമേഖലകളിലും കഴിഞ്ഞ രണ്ട് വർഷമായി വാടക കുറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഷാർജയിൽ നിന്നും മറ്റും ഇങ്ങോട്ടേക്ക് കുടുംബങ്ങൾ മാറി താമസിച്ചു.
എന്നാൽ കഴിഞ്ഞ വർഷം അവസാനം മുതൽ വിപണി സജീവമായതോടെ വാടക നിരക്ക് പലയിടത്തും വർദ്ധിപ്പിച്ചിരിക്കുകയാണ്. ഈ വർഷവും ഇതുപോലെ വാടക കൂടാൻ സാധ്യതയുണ്ട് എന്നാണ് ഈ മേഖലയിൽ ഉള്ളവർ വിലയിരുത്തുന്നത്. ദെയ്‌റ. സ്‌പോർട്‌സ് സിറ്റി, ബിസിനസ് ബേ, പാം ജുമൈറ, ഗ്രീൻസ് എന്നിവിടങ്ങളിലെ താമസക്കാരുടെ വാടക വർധിപ്പിച്ചിട്ടുണ്ട്. 2021-ൽ ഈ പ്രദേശങ്ങളിൽ നൽകുന്ന വാടക ഇതുപോലെയായിരിക്കുമെന്നാണ് റിപ്പോർട്ട്.
കൊവിഡിൽ തകർന്ന പല മേഖലകളും ഇപ്പോൾ സജീവമാകുകയും വിപണി ഉയരുകയും ചെയ്തതോടെയാണ് ഈ മാറ്റം. ഇതോടെ മിക്ക മേഖലയിലും വാടക ഉയർന്നു തുടങ്ങി. മണിക്കൂറുകൾ ഗതാഗത കുരുക്കിൽ കിടന്ന് വരുന്നത് ഒഴിവാക്കാനാണ് മിക്കവരും ഷാർജയിൽ നിന്നും ദുബായിലേക്ക് മാറി താമസിക്കുന്നത്. എന്നാൽ അജ്മാൻ, റാസൽഖൈമ ഉൾപ്പെടെ വടക്കൻ എമിറേറ്റിൽ നിന്ന് എമിറേറ്റ്സ് റോഡു വഴി ഗതാഗതക്കുരുക്കിൽ അധികം പെടാതെ നേരെ ദുബായിലേക്ക് എത്താമെന്ന സൗകര്യം വന്നതോടെ കൂടുതൽ പേരും അവിടേക്കും താമസം മാറ്റിയിരുന്നു. അങ്ങനെ പല കാരണങ്ങളും ദുബായ് ആളുകൾക്ക് പ്രിയപെട്ടതാക്കി.
Story Highlights: Rents rise in Dubai; residents’ relocation from Sharjah to slow down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here