Advertisement

പണവും സ്വര്‍ണവും വേണ്ട; കള്ളന്‍ മോഷ്ടിക്കുന്നത് പുസ്തകം മാത്രം

February 21, 2022
1 minute Read

സ്വര്‍ണം, പണം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങി മോഷണം പോകുന്നത് പലപ്പോഴും വിലപ്പെട്ട വസ്തുകള്‍ മാത്രമാണ്. സമ്പന്നരാകാന്‍ ഒറ്റയടിക്ക് നടത്തിയ ചരിത്ര പ്രസിദ്ധ മോഷണങ്ങളെക്കുറിച്ചും നാം കേട്ടിരിക്കും. എന്നാല്‍ അമേരിക്കയുടെ ചരിത്രത്തിലെ വ്യത്യസ്തനായ ഒരു മോഷ്ടാവുണ്ട്. പൊന്നിനോടും പണത്തോടുമല്ല ഈ മോഷ്ടാവിന് താത്പര്യം. പകരം പുസ്തകങ്ങളോടാണ്. സ്റ്റീഫന്‍ ബ്ലംബര്‍ഗ് എന്ന കള്ളന്‍ ഒരായുസുകൊണ്ട് മോഷ്ടിച്ചത് അഞ്ച് മില്യണ്‍ ഡോളറിന്റെ പുസ്തകങ്ങളാണ്.
1948 ല്‍ ഒട്ടാവയിലാണ് സ്റ്റീഫെന്‍ കാരീ ബ്ലംബര്‍ഗ് എന്ന സ്റ്റീഫന്‍ ബ്ലംബര്‍ഗ് ജനിച്ചത്. സെന്റ് പോള്‍സ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യഭ്യാസം. പുസ്തകങ്ങളോടുള്ള ബ്ലംബര്‍ഗിന്റെ പ്രിയം ആരംഭിക്കുന്നത് ആ സ്‌കൂള്‍ കാലത്താണ്. സ്‌കൂളിലേക്കുള്ള വഴിമധ്യേ വിക്ടോറിയന്‍ കാലത്തെ അവിസ്മരിപ്പിക്കുന്ന ഇടിഞ്ഞു പൊളിഞ്ഞ വീടുകള്‍ കുഞ്ഞ് ബ്ലംബര്‍ഗിനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ഇവിടെ നിന്നുള്ള വാതില്‍ പിടികളും മറ്റും കുഞ്ഞ് ബ്ലംബര്‍ഗ് കൊണ്ടുവന്ന് സൂക്ഷിക്കുമായിരുന്നു. ഇതിനൊപ്പം തന്നെ പുസ്തകങ്ങളും ബ്ലംബര്‍ഗിന്റെ ശേഖരത്തില്‍ ഇടം നേടി. വളര്‍ച്ചയ്ക്കിടെയുള്ള ഏതോ ഘട്ടത്തിലാണ് ശില്‍പ്പങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രിയം പുസ്തകങ്ങളിലേക്ക് വഴിമാറിയത്.
മിനസൊട്ട സര്‍വ്വകലാശാല ലൈബ്രറിയിലെ പുസ്തകങ്ങള്‍ മോഷ്ടിച്ചുകൊണ്ടായിരുന്നു തുടക്കം. ആദ്യം പഠന സംബന്ധമായ ആവശ്യത്തിനായി ലൈബ്രറിയില്‍ നിന്നും എടുക്കുന്ന പുസ്തകങ്ങള്‍ തിരിച്ചു നല്‍കാതെയായിരുന്നു ബംബ്ലര്‍ അതെല്ലാം തന്റേതാക്കിയത്. പിന്നീട് അധികൃതര്‍ അറിയാതെ മോഷണവും ആരംഭിച്ചു. അങ്ങനെ പല ലൈബ്രറികളില്‍ നിന്നായി 1990 വരെ ബ്ലംബര്‍ മോഷ്ടിച്ചത് 23,600 പുസ്തകങ്ങളാണ്.
മോഷണം പിടിക്കപ്പെട്ടതോടെ 1990 മാര്‍ച്ച് 20 ന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ 71 മാസത്തെ തടവ് ശിക്ഷയും, 2,00,000 ഡോളര്‍ പിഴയും അദ്ദേഹത്തിന് വിധിച്ചു. നാലര വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം 1995 ഡിസംബറില്‍ ജയില്‍ മോചിതനായ അദ്ദേഹം മോഷണം അവസാനിപ്പിക്കാന്‍ തയാറായിരുന്നില്ല. പുസ്തക മോഷണം ഹോബിയാക്കിയ അദ്ദേഹം വീണ്ടും കവര്‍ച്ച തുടര്‍ന്നു.
268 സര്‍വ്വകലാശാലകളില്‍ നിന്നും, മ്യൂസിയങ്ങളില്‍ നിന്നുമുള്ള പുസ്തകങ്ങള്‍ ആയിരുന്നു ഇയാളുടെ ശേഖരത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുസ്തകങ്ങളിലെ ഒരു പേജ് പോലും അദ്ദേഹം വായിച്ചു നോക്കുകയോ, എന്തിന് ഒന്ന് മറിച്ച് നോക്കുക കൂടി ചെയ്തിരുന്നില്ല. ഇവ വിറ്റ് സാമ്പത്തിക നേട്ടം ഉണ്ടാക്കാനും അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. അദ്ദേഹത്തിന്റെ പുസ്തക ശേഖരം ബ്ലംബര്‍ഗ് കളക്ഷന്‍സ് എന്നാണ് പില്‍ക്കാലത്ത് അറിയപ്പെട്ടിരുന്നത്.
തടവ് ശിക്ഷയ്ക്കിടെ 1991 ല്‍ അദ്ദേഹത്തിന്റെ മാനസിക നില പരിശോധിച്ചപ്പോഴാണ് ബിബ്ലിയോ മാനിയ എന്ന മാനോരോഗത്തിന് അടിമയാണ് അദ്ദേഹം എന്ന് വ്യക്തമായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കുട്ടിയായിരിക്കേ നിരവധി തവണ അദ്ദേഹത്തെ ആശുപത്രിയില്‍ ചികിത്സ തേടിയതായും. അമേരിക്കയില്‍ ആദ്യമായായിരുന്നു ഒരാള്‍ക്ക് ഇത്തരത്തില്‍ ഒരു രോഗം സ്ഥിരീകരിക്കുന്നത്. അങ്ങനെ തന്റെ രോഗത്തിന്റെ പേരിലും ബ്ലംബര്‍ഗ് വാര്‍ത്തകളില്‍ നിറഞ്ഞു.

Story Highlights: THE MOST SUCCESSFUL BOOK THIEF IN AMERICAN HISTORY

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top