‘ഏത് കാറായാലും കുഴപ്പമില്ലെന്നാണ് പറഞ്ഞത്’; കാര്‍ വിഷയത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍

തനിക്ക് യാത്ര ചെയ്യാന്‍ പുതിയ ബെന്‍സ് കാര്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചില പ്രധാനപ്പെട്ട യാത്രകളില്‍ ഒഴികെ ഒരു വര്‍ഷമായി താന്‍ ഭാര്യയ്ക്ക് അനുവദിച്ച കാറാണ് ഉപയോഗിക്കുന്നതെന്ന് ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണവേ വ്യക്തമാക്കി. ബെന്‍സ് കാര്‍ തന്നെ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഏത് കാര്‍ വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
മാസങ്ങള്‍ക്ക് മുന്‍പ് കാറിന്റെ കാലാവധി കഴിഞ്ഞതായി രാജ്ഭവനിലെ വാഹനവുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നാണ് ഗവര്‍ണര്‍ ഇന്ന് വ്യക്തമാക്കിയത്. പുതിയ വാഹനം വേണമെന്ന് ചൂണ്ടിക്കാട്ടി കത്തെഴുതാന്‍ രാജ്ഭവനിലെ ഉദ്യോഗസ്ഥര്‍ക്ക് തന്റെ അനുമതി ആവശ്യമായിരുന്നു. എന്നാല്‍ ഈ ഫയലില്‍ താന്‍ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. കാലാവധി കഴിഞ്ഞ കാറിന് നിരവധി തകരാറുകളുള്ളത് എല്ലാവര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെന്‍സ് കാറിന് വേണ്ടി 85 ലക്ഷം രൂപ അനുവദിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടെന്നായിരുന്നു വാര്‍ത്തകള്‍. ഇപ്പോഴത്തെ കാര്‍ ഒന്നര ലക്ഷം കിലോ മീറ്റര്‍ ഓടി.
വിവിഐപി പ്രോട്ടോകോള്‍ പ്രകാരം ഒരു ലക്ഷം കി.മീ കഴിഞ്ഞാല്‍ വാഹനം മാറ്റണമെന്നും ഗവര്‍ണര്‍ അറിയിച്ചെന്നായിരുന്നു വിവരം.
Story Highlights: governor replay amid car row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here