ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് 48 സീറ്റുകള്‍ നേടുമെന്ന് ഹരീഷ് റാവത്ത്

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 48 സീറ്റുകള്‍ നേടുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത്. ‘ഭരണകക്ഷിയായ ബിജെപിക്കെതിരായ ശക്തമായ ഭരണവിരുദ്ധത കോണ്‍ഗ്രസിന് അനുകൂലമാണെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസിന് 48ല്‍ അധികം സീറ്റുകള്‍ ലഭിക്കുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു.
ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ പറയുകയാണെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതികാര മനോഭാവത്തോടെ എവിടെയും പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തുമായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള ചോദ്യത്തിന്, ഒരു ഇളയ സഹോദരന്‍ ജ്യേഷ്ഠന്റെ അടുത്തേക്ക് പോകുന്നത് സ്വാഭാവികമാണെന്ന ഉത്തരമാണ് ഹരീഷ് റാവത്ത് നല്‍കിയത്.
Read Also : പെഗസിസ് റിപ്പോര്‍ട്ട് കൈമാറി; അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്നും ആവശ്യം
ഉത്തരാഖണ്ഡില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞിരുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും ഉത്തരാഖണ്ഡില്‍ ഇത് നടപ്പിലാക്കുമെന്നും ധാമി പറഞ്ഞു.
Story Highlights: harish rawat, Uttarakhand, congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here