Advertisement

വധശിക്ഷയ്ക്ക് വിധിച്ച പ്രതിക്ക് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കി; പ്രതി ‘ഹൃദയം പൊട്ടി’ മരിച്ചു

February 22, 2022
2 minutes Read

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയന്‍ പൗരന് ഇരയുടെ കുടുംബം മാപ്പുനല്‍കിയതിന് പിന്നാലെ ഹൃദയാഘാതം വന്ന് മരിച്ചു. ഇറാനിലെ ബന്ദര്‍ അബ്ബാസിലെ കോടതി ദയാഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് സംഭവം. മാപ്പ് ലഭിച്ചതോട 55 കാരനായ പ്രതി അതീവ സന്തോഷവാനയിരുന്നു. എങ്കിലും വൈകാതെ തന്നെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിഞ്ഞ 18 വര്‍ഷമായി ഇരയുടെ കുടുംബത്തോട് അപേക്ഷിച്ചിരുന്ന ഇയാള്‍ക്ക് ഒടുവിലാണ് കുടുംബം മാപ്പ് നല്‍കിയത്. ഇരയുടെ മാതാപിതാക്കള്‍ മാപ്പുനല്‍കിയെന്ന് ഇയാളെ അറിയിച്ചതോടെ സന്തോഷവാനായ പ്രതി കുഴഞ്ഞുവീഴുകയായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ ഹൃദയാഘാതമാണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

Story Highlights: Man gets clemency after 18 years on death row – but dies an hour after

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top