സൗദിയില്‍ 1052 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 1.27%

സൗദിയില്‍ 1052 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥീരീകരിച്ചു. 17,818 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ സൗദിയില്‍ 83,083 സാമ്പിളുകളാണ് പരിശോധിച്ചത്. 1.27 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2036 പേര്‍ പുതുതായി സുഖം പ്രാപിക്കുകയും രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 96.38 ശതമാനമായി രോഗമുക്തി നിരക്ക് ഉയര്‍ന്നു. 17,818 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 795 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളവരാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം റിയാദില്‍ ഇന്ന് 300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 674 പേര്‍ രോഗമുക്തി നേടി. ജിദ്ദയില്‍ 79 കൊവിഡ് കേസുകളും 147 രോഗമുക്തിയും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ദമാമില്‍ 69 കൊവിഡ് കേസുകളും 106 രോഗമുക്തിയുമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.
Read Also : യാത്രാ ആശങ്കയൊഴിഞ്ഞു; കുവൈത്ത് വിമാനത്താവളം വഴി ഞായറാഴ്ച യാത്ര ചെയ്തത് 23,000 പേര്‍
റിയാദിലെ ആക്ടീവ് കേസുകള്‍ 5005 ആയി കുറഞ്ഞു. ജിദ്ദയില്‍ 2259ഉം ദമാമില്‍ 941ഉമാണ് ആക്ടീവ് കേസുകള്‍. 6.29 കോടി ഡോസ് കൊവിഡ് വാക്‌സിനാണ് സൗദിയില്‍ ഇതുവരെ വിതരണം ചെയ്തത്. 1 കോടി 34 ലക്ഷത്തോളം പേരാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്.
Story Highlights: saudi covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here