ഹിമാചല്‍പ്രദേശിലെ ഫാക്ടറിയില്‍ സ്ഫോടനം; ആറു തൊഴിലാളികള്‍ മരിച്ചു

ഹിമാചല്‍പ്രദേശിലെ ഫാക്ടറിയില്‍ സ്ഫോടനം. ആറു തൊഴിലാളികള്‍ സ്ഫോടനത്തില്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഉനയിലെ വ്യവസായ മേഖലയിലാണ് സ്ഫോടനം.
ഹിമാചലിലെ ഉനയില്‍ തഹ് ലിവാലി ഇന്‍ഡസട്രിയല്‍ ഏരിയയിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. അഗ്നിശമന സേന അടക്കമുള്ളവ ഉടന്‍ തന്നെ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല.
Story Highlights: Una Factory Fire: 6 Charred to Death
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here