ലഖിംപൂർ ഖേരി, റായ്ബറേലി ഉൾപ്പെടെ 59 മണ്ഡലങ്ങൾ; ഉത്തർപ്രദേശിൽ നാലാം ഘട്ട വോട്ടെടുപ്പ് നാളെ

ഉത്തർപ്രദേശിൽ നാലാം ഘട്ട വോട്ടെടുപ്പ് നാളെ. കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ലഖിംപൂർ ഖേരി, കോൺഗ്രസിൻ്റെ ശക്തി കേന്ദ്രമായ റായ്ബറേലി, തലസ്ഥാനമായ ലക്നൗ ഉൾപ്പെടെ 59 മണ്ഡലങ്ങൾ നാളെ വിധി എഴുതും. 2017ൽ 51 സീറ്റുകളിലും ബിജെപി ആയിരുന്നു വിജയിച്ചത്.
ലഖിംപൂർ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഈ പ്രകടനം ആവർത്തിക്കുക ബിജെപിക്ക് വെല്ലുവിളിയാണ്.കഴിഞ്ഞ തവണ ബി ജെ പി തുത്തുവാരിയ മേഖലയാണെങ്കിലും ലഖിംപൂർ കർഷക കൊലപാതകം അടക്കമുളള വിഷയങ്ങൾ ബി ജെ പി വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.
Read Also : 70 വർഷം പഴക്കമുള്ള മരം കടപുഴകി; കൂട്ടായ ശ്രമത്തിൽ നാല് മാസങ്ങൾക്ക് ശേഷം മരത്തിന് പുതുജീവൻ…
403 സീറ്റുകളുള്ള ഉത്തർപ്രദേശിൽ കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി 172 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായി കഴിഞ്ഞു. നാളെ നടക്കുന്ന നാലാം ഘട്ടത്തിൽ 9 ജില്ലകളിലെ 59 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കും. പിലിഭിത്, ലഖിംപൂർ ഖേരി, സീതാപൂർ, ഹർദോയ്, ലഖ്നൗ, ഉന്നാവോ, റായ്ബറേലി, ഫത്തേപൂർ, ബന്ദ എന്നീ ജില്ലകളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
624 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ബിജെപി 57 സീറ്റിലും സഖ്യകക്ഷിയായ അപ്നാദൾ (എസ്) മൂന്ന് സീറ്റിലും മത്സരിക്കുനുണ്ട്. ബിഎസ്പിയും കോൺഗ്രസും 60 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. സമാജ്വാദി പാർട്ടി 58 സീറ്റുകളിലാണ് മത്സരിക്കുന്നത്.
Story Highlights: up-fourth-phase-tommorow-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here