Advertisement

പ്രവാസികള്‍ ഖത്തറിന്റെ സംസ്‍കാരത്തെയും പൈതൃകത്തെയും ബഹുമാനിക്കണം; ആഭ്യന്തര മന്ത്രാലയം

February 23, 2022
2 minutes Read

ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാര്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കുകയും രാജ്യത്തിന്റെ സംസ്‍കാരത്തെയും പൈതൃകത്തെയും ബഹുമാനിക്കുകയും വേണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഖത്തറിലെ ധാർമിക മൂല്യങ്ങൾക്ക് വിരുദ്ധമല്ലാത്ത വസ്ത്രങ്ങളാണ് ജീവനക്കാർ ധരിക്കേണ്ടതെന്ന് നിര്‍ദേശം നല്‍കണമെന്ന് കമ്പനികളോട് നിര്‍ദേശിച്ചു.ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിലാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് വന്നത്.

ഖത്തറിലെത്തുന്ന പ്രവാസികള്‍ അവരുടെ സ്വന്തം രാജ്യത്തിന്റെ പ്രതിനിധികളും അംബാസഡര്‍മാരും ആയതിനാല്‍ നല്ല ധാര്‍മിക മൂല്യങ്ങള്‍ പിന്തുരടണം. സ്വന്തം രാജ്യത്തിന്റെ ഏറ്റവും നല്ല പ്രതിച്ഛായ ആയിരിക്കണം അവരിലൂടെ ഖത്തറില്‍ ദൃശ്യമാകേണ്ടതെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ലഫ്. കേണല്‍ അലി ഫലാഹ് അല്‍ മറി പറഞ്ഞു. ഏതൊരു പ്രവാസിയും അയാള്‍ താമസിക്കുന്ന രാജ്യത്തെ നിയമങ്ങള്‍ പാലിക്കുകയും അവിടുത്തെ ആചാരങ്ങളെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ബോധവാനായിരിക്കുകയും വേണം. അതിന് പകരമായി ആ രാജ്യം അയാള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കുറ്റകൃത്യങ്ങള്‍ തടയുന്നിതിനുള്ള കൂട്ടുത്തരവാദിത്തം സംബന്ധിച്ച് അല്‍ റയ്യാന്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വിഭാഗം സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also :സൗദിയിൽ ദേശീയ പതാകയെ അവഹേളിക്കുന്നത് ശിക്ഷാർഹം; അരലക്ഷത്തിലേറെ രൂപ പിഴയും തടവും ശിക്ഷ

ജീവനക്കാര്‍ക്ക് കാലതാമസമില്ലാതെ കൃത്യസമയത്ത് ശമ്പളം നല്‍കണം . ശമ്പളം ലഭിക്കുന്നതില്‍ കാലതാമസം വരികയാണെങ്കില്‍ ജീവനക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെടാം. ഒപ്പം സുരക്ഷാ ക്രമീകരണങ്ങളെല്ലാം പാലിച്ച് കമ്പനികള്‍ ജീവനക്കാരുടെ ജീവന് സംരക്ഷണം നല്‍കണം. ഭക്ഷണവും യോജിച്ച താമസ സംവിധാനവും ഒരുക്കണം. തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ സുരക്ഷാ ജീവനക്കാരെ നിയോഗിക്കണം. മോഷണവും ആക്രമണവും പോലുള്ള സംഭവങ്ങള്‍ ഒഴിക്കാന്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്നും കമ്പനികള്‍ക്ക് നിര്‍ദേശം ആഭ്യന്തര മന്ത്രാലയം നല്‍കി.

Story Highlights: employees to respect customs and traditions of Qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top