കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ച; കൂടുതല്‍ സെക്യൂരിറ്റിക്കാരുടെ നിയമനം ഉടന്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സെക്യൂരിറ്റിക്കാരുടെ നിയമനത്തിനായി നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സെക്യൂരിറ്റി ജീവനക്കാര്‍ക്കുള്ള അഭിമുഖം നാളെ നടക്കുമെന്നും അറിയിച്ചിട്ടുണ്ട്. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിരന്തരമായി സുരക്ഷാ വീഴ്ച റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തിലാണ് പുതിയ ജീവനക്കാരെ നിയമിക്കുന്നത്.
എട്ട് പേരെയാണ് പുതുതായി ആശുപത്രിയില്‍ ചുമതലപ്പെടുത്തുക. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ഇന്നു കോടതിയെ അറിയിക്കാനും നിര്‍ദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കാനായി മാറ്റിവച്ചിട്ടുണ്ട്.
Read Also : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ല; ഇടപെട്ട് വനിതാ കമ്മിഷന്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസികള്‍ പരസ്പരം ഏറ്റുമുട്ടി ഒരാള്‍ കൊല്ലപ്പെട്ട സംഭവവും ആളുകള്‍ ചാടിപ്പോകുന്നതും പതിവാണെന്നു വ്യക്തമായതോടെയാണ് കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. ഇവിടെ നിന്നു ചാടിപ്പോയ രണ്ടു പേരെ പൊലീസ് കണ്ടെത്തി തിരികെ എത്തിച്ചിരുന്നു. പുലര്‍ച്ചെ അഞ്ചാം വാര്‍ഡില്‍ നിന്ന് ഒരു പെണ്‍കുട്ടിയും ചാടിപ്പോയിരുന്നു. 11 വാര്‍ഡുകളുള്ള ഇവിടെ നാലു സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
Story Highlights: kuthiravattam hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here