Advertisement

ചെവിയില്‍ അസ്വസ്ഥതയും അസാധാരണ ശബ്ദവും; പരിശോധനയില്‍ കിട്ടിയത് വല നെയ്യുന്ന എട്ടുകാലിയെ

February 23, 2022
0 minutes Read

ചെവിയില്‍ കടുത്ത അസ്വസ്ഥത അനുഭവപ്പെട്ട യി എന്ന യുവതിയുടെ ചെവി പരിശോധിച്ചപ്പോള്‍ കണ്ട കാഴ്ച ഡോക്ടറേയും ഏറെ അമ്പരപ്പിച്ചു. കാരണം ചെവിക്കുള്ളിലുണ്ടായിരുന്നത് ഒരു എട്ടുകാലിയായിരുന്നു. ചെവിക്കുള്ളില്‍ കൂടു കൂട്ടി താമസിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഈ എട്ടുകാലി. അതിനായുള്ള വല നെയ്യലിലായിരുന്നു എട്ടുകാലിയെന്നും ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ പറയുന്നു.
ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ സുസൗ മേഖലയിലാണ് സംഭവം. ചെവിയില്‍ ആകെ അസ്വസ്ഥതയും ചെവിക്കുള്ളില്‍ നിന്ന് ശബ്ദവും കേള്‍ക്കാന്‍ തുടങ്ങിയതോടെയാണ് യി ആശുപത്രിയില്‍ എത്തുന്നത്. അതിന് രണ്ട് ദിവസം മുന്‍പാണ് യിക്ക് അസ്വസ്ഥതകള്‍ തുടങ്ങുന്നത്. ചൊറിച്ചില്‍ സഹിക്കാനായതോടെയാണ് ഡോക്ടറെ കാണാന്‍ തീരുമാനിച്ചു. ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് ചെവിക്കുള്ളില്‍ എട്ടുകാലിയെ കണ്ടെത്തുന്നത്. ചെവിക്കുള്ളില്‍ ലെന്‍സ് ക്യാമറ വച്ച് പരിശോധിച്ചതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഒരു ദിവസം മുഴുവന്‍ ഈ എട്ടുകാലി യുവതിയുടെ ചെവിയ്ക്കുള്ളില്‍ കഴിഞ്ഞിരുന്നു. ഉടന്‍ തന്നെ ഇലക്ട്രിക് ഓട്ടോസ്‌കോപ് ഉപയോഗിച്ച് എട്ടുകാലിയെ പുറത്തെടുത്തു. ചെവിക്കുള്ളില്‍ വല നെയ്യാനുള്ള ശ്രമങ്ങളും ഈ എട്ടുകാലി ആരംഭിച്ചിരുന്നു. എന്തായാലും മറ്റ് പ്രശ്‌നങ്ങളില്ലെന്നും ഉടന്‍ തന്നെ വീട്ടില്‍ പോകാന്‍ സാധിച്ചെന്നും ഡോക്ടറും വ്യക്തമാക്കി. 2019ലും ചൈനയില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top