Advertisement

നവാബ് മാലിക്ക് രാജി വെക്കണം; സംസ്ഥാനവ്യാപക പ്രതിഷേധവുമായി ബിജെപി

February 24, 2022
2 minutes Read
nawab malik resignation bjp

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മന്ത്രി നവാബ് മാലിക്കിന്റ രാജി ആവശ്യപ്പെട്ട് ബിജെപി ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. മഹാരാഷ്ട്ര സർക്കാരിനെ തുറന്നു കാണിക്കുമെന്ന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. എന്നാൽ നവാബ് മാലിക് രാജി വക്കേണ്ടതില്ല എന്നാണ് മഹാരാഷ്ട്ര സർക്കാരിന്റ തീരുമാനം. മുഖ്യമന്ത്രി ഉദ്ധവ് താക്കറേയും എൻസിപി അധ്യക്ഷൻ ശരത് പവാറും തമ്മിൽ വിഷയം വിശദമായി ചർച്ച ചെയ്തിരുന്നു. (nawab malik resignation bjp)

8 ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച നവാബ് മാലികിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. കസ്റ്റഡി കാലത്ത് മരുന്നുകൾ കൂടെ വക്കാനും, വീട്ടിൽ നിന്നുള്ള ഭക്ഷണം കഴിക്കാനും മുംബൈ സെഷൻസ് കോടതി നവാബ് മാലിക്കിന് പ്രത്യേക അനുമതി നൽകിയിട്ടുണ്ട്.

Read Also : മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അറസ്റ്റില്‍

ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ഏഴരയോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം നവാബ് മാലികിന്റെ വസതിയിലെത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യൽ ഒരു മണിക്കൂറോളം നീണ്ടു. തുടർന്ന് എട്ടരയോടെ അദ്ദേഹത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തിച്ച് വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ നവാബ് മാലികിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഈ ആഴ്ച മുംബൈയിൽ നടന്ന റെയിഡുകളിൽ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട നിരവധിപ്പേർ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നവാബ് മാലിക്കുമായി ബന്ധപ്പെട്ട ഒരു സ്ഥലം ഇടപാട് നടന്നതായി വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്‌റ്റെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കഴിഞ്ഞ നിരവധി മാസങ്ങളായി ബിജെപി നേതാക്കളുമായി വാക്‌പോരിൽ ഏർപ്പെട്ടിരുന്നു നവാബ് മാലിക്. എൻഫോഴ്‌സുമെന്റുമായി ബന്ധപ്പെട്ട ബിജെപി കേസുകളിൽ പരസ്യമായി വാർത്താ സമ്മേളനങ്ങൾ നടത്തിയിരുന്നു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവന്ദ്ര ഫട്‌നാവിനസുമായി പോലും നേരിട്ട് ഏറ്റുമുട്ടുന്ന നിലയുണ്ടായി. തുടർന്നാണ് അദ്ദേഹത്തെ ഇപ്പോൾ അറസ്റ്റ് ചെയ്തതെന്നും ശ്രദ്ധേയം. രാഷ്ട്രീയ പകപോക്കലാണ് ഉണ്ടായിരിക്കുന്നതെന്ന് എൻസിപിയും ആരോപിച്ചു.

Story Highlights: nawab malik resignation bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top