പ്രൈം വോളി; സെമിഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

പ്രൈം വോളിയുടെ സെമിഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ സെമിയിൽ ഇന്ന് അഹമ്മദബാദ് ഹൈദരാബാദിനെ നേരിടും. യുവതാരങ്ങളുടെ കരുത്തിൽ മുന്നേറിയ അഹമ്മദാബാദ് ഡിഫെൻഡേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കേരളത്തിൽ നിന്നുള്ള ഷോൻ ടി ജോൺ, മുത്തുസ്വാമി എന്നിവരാണ് ഡിഫൻഡേഴ്സിന്റെ പ്രധാന താരങ്ങൾ. അമിത് ഗുലിയ, ഗുരു പ്രശാന്ത് എന്നിവരാണ് ഹൈദരാബാദിന്റെ പ്രധാന താരങ്ങൾ. സൂപ്പർ താരം ടോം ജോസഫ് ആണ് ഹൈദരാബാദിന്റെ സഹപരിശീലകൻ. നാളെ നടക്കുന്ന രണ്ടാം സെമിയിൽ കാലിക്കറ്റ് ഹീറോസ് കൊൽക്കത്ത തണ്ടർ ബോൾട്ടിനെ നേരിടും.
Story Highlights: prime volley semifinals today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here