Advertisement

ശക്തമായി പ്രതിരോധിക്കും; നാറ്റോ തിരിച്ചടിക്കുമെന്ന് അമേരിക്ക

February 24, 2022
0 minutes Read

റഷ്യയുടെ അധിനിവേശ നീക്കത്തെ ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുക്രെയിനിനെതിരെ യുദ്ധം ആരംഭിക്കുകയും യുക്രെയിന്‍ സൈനികരോട് ആയുധം വച്ച് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്ത നടപടിയില്‍ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

അന്താരാഷ്ട്ര സമൂഹം റഷ്യയെ നിലയ്ക്കുനിര്‍ത്തണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. നാറ്റോ ഒറ്റക്കെട്ടായി തിരിച്ചടിക്കും. റഷ്യയുടേത് മുന്‍കൂട്ടി നിശ്ചയിച്ച യുദ്ധമെന്നും ബൈഡന്‍ ആരോപിച്ചു. വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും തന്റെ ദേശീയ സുരക്ഷാ ടീമില്‍ നിന്ന് പതിവായി അപ്ഡേറ്റുകള്‍ ലഭിക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു. ജി 7 കൂടിക്കാഴ്ച ചേരും. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ അമേരിക്കയും മറ്റ് സഖ്യകക്ഷികളും നടപ്പിലാക്കുന്നതിനെപ്പറ്റി പ്രഖ്യാപിക്കുന്നതിനായി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും ബൈഡന്‍ പറഞ്ഞു.

യുക്രെയിനിലെ ഡോണ്‍ബാസിലേക്ക് കടക്കാന്‍ സൈന്യത്തിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ നിര്‍ദേശം നല്‍കിയിരുന്നു. തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് സൈന്യം മറുപടി നല്‍കുമെന്നും എന്തിനും തയാറാണെന്നും പുടിന്‍ മുന്നറിയിപ്പും നല്‍കി. നാറ്റോ വിപുലീകരണത്തിന് യുക്രെയിനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് റഷ്യ. സ്വയം പ്രതിരോധത്തിനും ഭീഷണികള്‍ നേരിടാനുമാണ് റഷ്യയുടെ നീക്കമെന്നും പുടിന്‍ വ്യക്തമാക്കിയിരുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top