ബിജെപിയുമായി ഒരു സഖ്യത്തിനുമില്ല; മായാവതി

ബിഎസ്പി ദേശീയ തലത്തിലുള്ള പാര്‍ട്ടിയാണെന്നും ബിജെപിയുമായി ഒരു സഖ്യത്തിനും താത്പര്യമില്ലെന്നും ബിഎസ്പി നേതാവ് മായാവതി. യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് തിരിച്ചടിയുണ്ടാവില്ലെന്നും ദളിത് വോട്ടുകള്‍ ലഭിക്കുമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. അമിത് ഷായുടെത് മഹാമനസ്‌കതയാണും ദളിത് സമൂഹത്തിന്റെ മാത്രമല്ല മറ്റ് സമുദായങ്ങളുടെ വോട്ടും ബിഎസ്പിക്ക് ലഭിക്കുമെന്നും മായാവതി പ്രതികരിച്ചു.
നേരത്തേ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയിലുള്ള ബിഎസ്പിയുടെ നിലപാടിനെക്കുറിച്ച് പ്രസ്താവന നടത്തിയിരുന്നു. എതിരാളികളായ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ബിജെപിയുടെ ബി ടീമാണ് എന്ന നിലയിലാണ് ബിഎസ്പിയെ അദ്ദേഹം വിമര്‍ശിച്ചത്. ഇതിനെതിരെയായിരുന്നു മായാവതിയുടെ പ്രതികരണം.
Read Also : മണിപ്പൂർ തെരഞ്ഞെടുപ്പ്: ബിജെപിയുടെ ശക്തന് സീറ്റില്ല, സ്വതന്ത്രനായി മത്സരിക്കും
സമാജ്വാദി, കോണ്‍ഗ്രസ്, ബിജെപി എന്നീ പാര്‍ട്ടികള്‍ക്ക് ജാതി ചിന്താഗതിയുണ്ട്. ബി.ജെ.പിയുടെ ബി ടീമാണെങ്കില്‍ മുന്‍ നിയമസഭാ തെരഞ്ഞെടുപ്പിലും പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പിലും സമാജ്വാദി പാര്‍ട്ടി ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയത് എന്തുകൊണ്ടാണെന്ന് മായാവതി ചോദിച്ചു. മുന്‍കാലങ്ങളില്‍ മുലായം സിംഗ് യാദവിന്റെ എസ്പി സര്‍ക്കാരിന് ബിജെപി പിന്തുണ നല്‍കിയതും അവര്‍ പരാമര്‍ശിച്ചു.
അതിക്രമങ്ങള്‍ക്ക് ഇരയായ ദളിതരെ പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ച് നിങ്ങളുടെ ബെഹന്‍ ജി സന്ദര്‍ശിക്കുന്നില്ലെന്ന് പറഞ്ഞ് പട്ടികജാതി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മായാവതി ആരോപിച്ചു. താനൊരു പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷയാണെന്നും പ്രിയങ്കാ ഗാന്ധിയെപ്പോലെ ഒരു സംസ്ഥാനത്തിന്റെ ചുമതല മാത്രമല്ല തനിക്ക് ഉള്ളതെന്നും അവര്‍ പരിഹസിച്ചു. ഉത്തര്‍പ്രദേശില്‍ തന്റെ പാര്‍ട്ടി പൂര്‍ണ ശക്തിയോടെ ഒറ്റയ്ക്ക് മത്സരിക്കുകയാണെന്നും ബിഎസ്പി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മായാവതി വ്യക്തമാക്കി.
Story Highlights: No alliance with BJP; Mayawati
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here