ബലാത്സംഗക്കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരി; ഹര്‍ജി സുപ്രിം കോടതി തള്ളി

ബലാത്സംഗക്കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. പ്രതിക്ക് ജാമ്യം അനുവദിച്ച രാജസ്ഥാന്‍ ഹൈക്കോടിയുടെ ഉത്തരവില്‍ തങ്ങള്‍ ഇടപെടില്ലെന്നാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.
‘നിങ്ങള്‍ സ്വന്തം മക്കളെ ഉപേക്ഷിച്ച് കുറ്റാരോപിതനൊപ്പം ഹോട്ടലുകളില്‍ കയറിയിറങ്ങി നടക്കുകയായിരുന്നു. തൊട്ടടുത്ത നഗരത്തില്‍ മുറിയെടുത്ത് അയാള്‍ക്കൊപ്പം താമസിക്കുക പോലും ചെയ്തു. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ (ഐ.ടി.ബി.പി) ജവാനായ നിങ്ങളുടെ ഭര്‍ത്താവ് അയച്ചു തന്ന പണം നിങ്ങള്‍ ഇത്തരത്തിലാണ് ചെലവാക്കിയത്. നിര്‍ഭാഗ്യവശാല്‍ അതിര്‍ത്തിയിലുള്ള പാവപ്പെട്ട ആ ജവാന് തന്റെ ഭാര്യ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് പോലും അറിയില്ലായിരുന്നു,’ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
Read Also :തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നയാള്‍ കസ്റ്റഡിയില്‍
ഇരുവരും തമ്മില്‍ ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് വ്യക്തമാവുന്നതെന്ന് ചന്ദ്രചൂഡ് പറഞ്ഞു. ഹര്‍ജിക്കാരിയെ, പ്രതി പല തവണ പല സ്ഥലത്ത് വെച്ച് പീഡിപ്പിച്ചിട്ടുണ്ടെന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പരാതിക്കാരിക്ക് വേണ്ടി ഹാജരായ അഡ്വ. ആദിത് ജെയ്ന്‍ വാദിച്ചു. ഇതുമായി ബന്ധപ്പെട്ട ബാങ്ക് ഇടപാടുകളുടെ കണക്കുകള്‍ വാദം സാധൂകരിക്കുന്നതിനായി അദ്ദേഹം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം വാഗങ്ങളെയെല്ലാം പൂര്‍ണമായും അവഗണിച്ചാണ് കോടതി പ്രതിക്ക് ജാമ്യം നല്‍കിയത്.
പ്രതിക്ക് രാജസ്ഥാന്‍ ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യുവതി സുപ്രിം കോടതിയിലെത്തിയത്.
Story Highlights: Complainant seeks cancellation of accused’s bail in rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here