40 യുക്രൈൻ സൈനികർ സ്വമേധയാ കീഴടങ്ങി; ഡിപിആർ പ്രതിനിധി

40-ലധികം യുക്രൈനിയൻ സൈനികർ സ്വമേധയാ കീഴടങ്ങി ഡൊനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്കിൽ ചേർന്നു. ഇതിൽ പരുക്കേറ്റവർക്ക് വൈദ്യസഹായം നൽകിയതായി ഡിപിആറിന്റെ മനുഷ്യാവകാശ പ്രതിനിധി ഡാരിയ മൊറോസോവ ശനിയാഴ്ച പറഞ്ഞു.
പരുക്കേറ്റവരിൽ സ്ത്രീകളും ഉൾപ്പെടുന്നു. അവരുമായി സംസാരിച്ചപ്പോൾ, കീഴടങ്ങാനുള്ള തീരുമാനം സ്വമേധയാ ഉള്ളതാണെന്ന് ബോധ്യപ്പെട്ടതായും മൊറോസോവ പ്രസ്താവനയിൽ അറിയിച്ചു. പരുക്കേറ്റവർക്ക് മുഴുവൻ വൈദ്യസഹായവും നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പ്രത്യേക ഓപ്പറേഷൻ പൂർത്തിയാക്കി സ്ഥിതിഗതികൾ സാധാരണ നിലയിലായ ശേഷം കീഴടങ്ങിയ എല്ലാ യുക്രൈനിയൻ സൈനികർക്കും നാട്ടിലേക്ക് മടങ്ങാൻ കഴിയുമെന്ന് മൊറോസോവ സ്ഥിരീകരിച്ചു.
അതേസമയം നോർത്ത് ക്രിമിയൻ കനാൽ വഴിയുള്ള ജലവിതരണം വിച്ഛേദിക്കുന്നതിനായി, 2014 ൽ യുക്രൈൻ കെർസൺ മേഖലയിൽ നിർമ്മിച്ച അണക്കെട്ട് റഷ്യൻ സൈന്യം നശിപ്പിച്ചതായി ഗവർണർ സെർജി അക്‌സെനോവ് അറിയിച്ചു. വടക്കൻ ക്രിമിയൻ കനാൽ തടഞ്ഞ നാസികൾ [യുക്രൈനിയൻ അധികാരികൾ] നിർമ്മിച്ച അണക്കെട്ട് ഞങ്ങളുടെ സൈന്യം നശിപ്പിച്ചു” അക്സെനോവ് കൂട്ടിച്ചേർത്തു. ഡൈനിപ്പറിൽ നിന്നുള്ള ജലപ്രവാഹം തടഞ്ഞ് ക്രിമിയൻ ഉപദ്വീപിലെ ജല തടസ്സം നീക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
Story Highlights: 40-ukrainian-soldiers-lay-down-arms-in-dpr
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here