Advertisement

രാജ്യത്തെ കൊവിഡ് കേസുകളില്‍ നേരിയ കുറവ്; 10,273 പേര്‍ക്ക് കൂടി രോഗം

February 27, 2022
1 minute Read
covid india

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. ഇന്ന് 10,273 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചത് കൊവിഡ് കേസുകളുടെ എണ്ണം 4,29,16,117 ആയി. 1,11,472 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്.

24 മണിക്കൂറിനിടെ 243 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടതോടെ ആകെ മരണ നിരക്ക് 5,13,724 ആയി. 10,409 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇന്ത്യയില്‍ ആകെ 4,22,90,921, പേരാണ് ഇതിനോടകം രോഗമുക്തരായത്. 177.44 കോടി കൊവിഡ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം ഡല്‍ഹിയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ കാറിനുള്ളില്‍ സഞ്ചരിക്കുന്നവര്‍ മാസ്‌ക് ധരിക്കേണ്ടതില്ല. ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇളവ് മറ്റന്നാള്‍ മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. ഒറ്റക്ക് കാറോടിച്ച് പോകുന്നവര്‍ക്കൊഴികെ ബാക്കിയെല്ലാ യാത്രക്കാര്‍ക്കും കാറിനുള്ളില്‍ മാസ്‌ക് നിര്‍ബന്ധമായിരുന്നു.

Read Also : ഡൽഹിയിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവുകൾ; കാറിൽ സഞ്ചരിക്കുന്നവർക്ക് ഇനി മുതൽ മാസ്ക് വേണ്ട

കേരളത്തില്‍ ഇന്നലെ 3262 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടി പി ആര്‍ 7.81%. 24 മണിക്കൂറിനിടെ 41,753 സാമ്പിളുകള്‍ പരിശോധിച്ചു.തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂര്‍ 235, കോഴിക്കോട് 232, ഇടുക്കി 161, പത്തനംതിട്ട 159, ആലപ്പുഴ 155, മലപ്പുറം 128, പാലക്കാട് 127, കണ്ണൂര്‍ 122, വയനാട് 108, കാസര്‍ഗോഡ് 63 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.

Story Highlights: covid india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top