Advertisement

കൂടുതൽ നിയന്ത്രണങ്ങൾ; റഷ്യൻ മാധ്യമങ്ങൾക്കും വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തി യൂറോപ്യൻ യൂണിയൻ

February 27, 2022
2 minutes Read

റഷ്യൻ വാർത്താ ഏജൻസികൾക്കും റഷ്യൻ വിമാനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ. റഷ്യൻ വാർത്താ മാധ്യമങ്ങളായ ആർ ടി,സ്പുട്നിക് എന്നിവയ്ക്കാണ് ഇ.യു വിലക്കേർപ്പെടുത്തിയത്. യുക്രൈനിൽ നിന്നുള്ള അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്നെന്നും ഇ.യു അറിയിച്ചു. കൂടാതെ യുക്രൈന്‌
ആയുധങ്ങളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും യൂറോപ്യൻ യൂണിയൻ ധനസഹായം നൽകും.

ഇതിനിടെ റഷ്യ-യുക്രൈൻ പ്രതിനിതി സംഘത്തിന്റെ സമാധാന ചർച്ച തുടങ്ങി. ബെലാറസിൽ വച്ചാണ് ചർച്ച. ചർച്ചയ്ക്കുള്ള സമ്മതം യുക്രൈൻ അറിയിച്ചിരുന്നു. എന്നാൽ റഷ്യയുമായുള്ള ചർച്ചകളിൽ കാര്യമായ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി അഭിപ്രായപ്പെട്ടിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റെന്ന നിലയിൽ താൻ ശ്രമിച്ചില്ലെന്ന് ഒരു പൗരനും കരുതരുതെന്നും അതിർത്തി സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിനിടെ റഷ്യയുടെ നീക്കത്തെ അപലപിച്ച് അമേരിക്കയും നാറ്റോയും രംഗത്തെത്തി. പ്രസിഡന്റ് വ്ളാദിമിർ പുടിൻ കാര്യങ്ങളെ പെരുപ്പിച്ച് കാട്ടുന്നു. യുക്രൈനിലെ ജനങ്ങൾക്ക് 54 മില്യൺ ഡോളർ അധിക സഹായം നൽകുമെന്നും അമേരിക്ക അറിയിച്ചു.ഷ്യയ്‌ക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനാണ് അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളുടെ തീരുമാനം. അമേരിക്കയിലുള്ള റഷ്യൻ സമ്പത്തുകൾ മരവിപ്പിക്കും. നാല് റഷ്യൻ ബാങ്കുകൾക്ക് കൂടി അമേരിക്കയിൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

Read Also : പുടിൻ കാര്യങ്ങളെ പെരുപ്പിച്ച് കാട്ടുന്നു; റഷ്യയുടെ നീക്കത്തെ അപലപിച്ച് അമേരിക്ക

യുക്രൈനിൽ റഷ്യ യുദ്ധം കടുപ്പിക്കവെ രാഷ്ട്രീയ തിരിച്ചടി നൽകാൻ ആഗോള സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ് രാജ്യങ്ങൾ. റഷ്യയ്ക്ക് മേൽ ആഗോള സമ്മർദം ശക്തമാക്കാനാണ് യൂറോപ്യൻ യൂണിയൻ രാജ്യളടക്കമുള്ളവരുടെ തീരുമാനം. അമേരിക്ക, ഫ്രാൻസ് ജർമ്മനി ഇറ്റലി യു കെ കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആഗോള സാമ്പത്തിക ശൃംഖലയായ സ്വിഫ്റ്റിൽ നിന്ന് റഷ്യൻ ബാങ്കുകളെ പുറത്താക്കാൻ തീരുമാനിച്ചിരുന്നു.നേരത്തെ ബ്രിട്ടനടക്കമുള്ള രാജ്യങ്ങൾ ഇതിന് യോജിപ്പറിയിച്ച് രംഗത്തെത്തിയിരുന്നു.

Story Highlights: EU shuts airspace to Russian airlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top