യുക്രൈനില്‍ നിന്നുള്ള ആദ്യഘട്ട രക്ഷാദൗത്യം വിജയകരം; ഡല്‍ഹിയിലെ കേരള പ്രതിനിധി

യുക്രൈനില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യഘട്ട രക്ഷാദൗത്യം വിജയകരമെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി. അവശേഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുക്രൈനില്‍ നിന്ന് ഹംഗറിയിലൂടെ ഇന്ത്യയിലെത്താന്‍ സൗകര്യമൊരുക്കുമെന്ന് വേണു രാജാമണി 24നോട് പറഞ്ഞു.
യുക്രൈനില്‍ ബോംബിഗും ഷെല്ലിംഗും രൂക്ഷമായ മേഖലയിലുള്ളവര്‍ കുറച്ച് ദിവസം കൂടി കാത്തിരിക്കണം. ആവശ്യമെങ്കില്‍ ഇവര്‍ ബങ്കറുകളില്‍ തന്നെ കഴിയണം. ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പൂര്‍ണമായും പാലിക്കണം. ഇവര്‍ നിലവില്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നും വേണു രാജാമണി വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് യുക്രൈനില്‍ നിന്നുള്ള ആദ്യ വിമാനം മുംബൈയിലെത്തിലെത്തിയത്. റൊമേനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നുള്ള ആദ്യ രക്ഷ ദൗത്യവിമാനമാണ് ഇന്ത്യയിലെത്തിയത്. 31 മലയാളികള്‍ ഉള്‍പ്പെടെ 219 യാത്രക്കാരെ വഹിച്ചാണ് എയര്‍ ഇന്ത്യയുടെ വിമാനം ഇന്ത്യയിലെത്തിയത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ യുക്രൈനില്‍ നിന്നെത്തുന്നവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
Read Also : കീവിൽ വൻ സ്‌ഫോടനം; പ്രധാന വിമാനത്താവളത്തിന് സമീപമെന്ന് റിപ്പോർട്ട്
അതേസമയം യുക്രൈനിലെ റഷ്യന്‍ അധിനിവേശം കൂടുതല്‍ മേഖലകളിലേക്ക് കടന്നുകയറുന്ന പശ്ചാത്തലത്തില്‍ ഭീതിയിലും അനിശ്ചിതത്വത്തിലും കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തിയുണ്ട്. രക്ഷാദൗത്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി അതിര്‍ത്തികളിലേക്ക് സ്വന്തം റിസ്‌കില്‍ എത്തണമെന്ന് എംബസികള്‍ ആവശ്യപ്പെട്ടെന്നാണ് മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആരോപിക്കുന്നത്. മണിക്കൂറുകള്‍ നീണ്ട യാത്രയ്ക്കൊടുവില്‍ എംബസി നിര്‍ദേശിച്ച പ്രകാരം ഷെല്‍ട്ടറുകളിലെത്തിയിട്ടും എംബസികള്‍ തങ്ങളെ കൈയൊഴിയുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
Story Highlights: evacuation from Ukraine, venu rajamani, russia-ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here