ആദായനികുതി വകുപ്പ് പ്രവര്‍ത്തിക്കുന്നത് ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ മാത്രം; പരിഹസിച്ച് ശിവസേന

മഹാരാഷ്ട്ര സര്‍ക്കാരിനുനേരെയുള്ള രാഷട്രീയ വൈരാഗ്യം തീര്ക്കാര് കേന്ദ്രസര്‍ക്കാര്‍ ആദായനികുതി വകുപ്പിനെ ഉപയോഗിക്കുന്നു എന്ന ആരോപണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എം വി എ നേതാക്കള്‍ക്കെതിരെ കരുതിക്കൂട്ടി ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ റെയ്ഡ് നടത്തുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചത്. ആദായ നികുതി വകുപ്പ് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമേ നിലവിലുള്ളോ എന്ന് പരിഹസിച്ച അദ്ദേഹം എന്തുകൊണ്ടാണ്് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം റെയ്ഡുകള്‍ നടക്കാത്തതെന്നും ചോദിച്ചു.
മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ അടുത്ത് വന്നപ്പോഴേക്കും ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം നിലവിലുള്ള ആദായനികുതി വകുപ്പ് മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും റെയ്ഡുകള്‍ ആരംഭിച്ചെന്ന് സഞ്ജയ് റാവത്ത് ആഞ്ഞടിച്ചു. പരിശോധനകള്‍ എത്ര വേണമെങ്കിലും നടക്കട്ടേയെന്നും ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി എം സി തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ ആദായനികുതി വകുപ്പ് ബി എം സി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്റെ ഉടമസ്ഥതയിലുള്ള വീടുകളിലും സ്ഥാപനങ്ങളിലും വ്യാപകമായ റെയ്ഡ് നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രതികരണം. ഉത്തര്‍പ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും ഒടുവില്‍ അഖിലേഷ് യാദവ് അതന്നെ അധികാരത്തിലേക്ക് തിരിച്ചുവരുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് ബിജെപി ഭരണത്തിനുശേഷം ഇപ്പോള്‍ തിരിച്ചറിവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: sanjay raut slams bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here