Advertisement

റഷ്യയുമായി യുദ്ധം ചെയ്യാൻ സൈന്യത്തിൽ ചേർന്നു; അവരുടെ മൂന്ന് കുട്ടികളെ പരിപാലിക്കാൻ യുക്രൈനിൽ തങ്ങി ഹരിയാന പെൺകുട്ടി…

February 28, 2022
2 minutes Read

തങ്ങളുടെ ഭൂമി യുദ്ധക്കളമായപ്പോഴും ചുറ്റും വെടിയൊച്ചകളും ഭീകരത കൊണ്ട് നിറഞ്ഞപ്പോഴും യുക്രേനിയൻ ജനത തങ്ങളുടെ രാജ്യത്തിനായി നിലകൊണ്ടു. പലായനം ചെയ്യാതെയും രാജ്യത്തെ രക്ഷിക്കാൻ കൈകളിൽ ആയുധമേറിയും അവർ രാജ്യത്തിനായി പോരാടി. വിഷമകരമായ റഷ്യൻ-യുക്രൈൻ സംഘർഷത്തിലൂടെ കടന്നുപോകുമ്പോൾ ഏകദേശം 20,000 ഇന്ത്യക്കാരാണ് യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നത്. അവരെ രക്ഷിക്കാൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുകയും അതിനുള്ള ശ്രമങ്ങൾ നടന്നുവരികയുമാണ്.

എന്നാൽ ഈ യുദ്ധഭൂമിയിൽ നിന്ന് പ്രതീക്ഷയേകുന്ന നിരവധി വാർത്തകളും നമ്മൾ കേട്ടിട്ടുണ്ട്. ഈ പരീക്ഷണ സമയങ്ങൾക്കിടയിൽ, ഇന്ത്യയിലെ ഹരിയാനയിൽ നിന്നുള്ള ഒരു എം‌ബി‌ബി‌എസ് വിദ്യാർത്ഥി യുക്രെയ്‌നിലെ തന്റെ സുഹൃത്തുക്കളോട് അനുകമ്പ കാണിക്കുകയും ഇന്ത്യയിലേക്ക് മടങ്ങാൻ അവസരമുണ്ടായിട്ടും അവിടെ തന്നെ നിൽക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്താണെന്നല്ലേ…

ഈ വിദ്യാർത്ഥിയുടെ അമ്മയുടെ അടുത്ത സുഹൃത്തായ സവിത ജാഖർ ഫേസ്ബുക്കിലൂടെയാണ് ഈ കഥ പങ്കിട്ടത്. നേഹ എന്ന പെൺകുട്ടിയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. റഷ്യൻ അധിനിവേശക്കാരോട് യുദ്ധം ചെയ്യാൻ സൈന്യത്തോടൊപ്പം ചേർന്നപ്പോൾ അവരുടെ മൂന്ന് കുട്ടികളെ പരിപാലിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് നേഹ വീട്ടിലേക്ക് മടങ്ങുന്നത് നിഷേധിച്ചത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

“തന്റെ വളരെ അടുത്ത സുഹൃത്തിന്റെ 17 വയസ്സുള്ള മകൾ യുക്രൈനിൽ ബിരുദത്തിനായി പോയതാണ്. എന്നാൽ ഇപ്പോൾ യുദ്ധാന്തരീക്ഷത്തിൽ കീവിൽ കുടുങ്ങി കിടക്കുകയാണ്. ഹോസ്റ്റലിൽ സ്ഥലമില്ലത്തതിനാൽ മൂന്ന് കുട്ടികളുള്ള കുടുംബത്തോടൊപ്പം ഒരു മുറിയിൽ വാടകയ്ക്ക് താമസിക്കുകയാണ് നേഹ. എന്നാൽ ഈ കഴിഞ്ഞ ദിവസം വീട്ടിൽ ഗൃഹനാഥൻ രാജ്യത്തിനായി പട്ടാളത്തിൽ ചേർന്നു. അമ്മ മൂന്ന് കുട്ടികളുമായി ബങ്കറിലാണ്. എന്റെ സുഹൃത്തിന്റെ മകളും അവരുടെ കൂടെയുണ്ട്. എന്റെ സുഹൃത്ത് വളരെ പ്രയാസപ്പെട്ട് അവളെ അവിടെ നിന്ന് പുറത്തുകടത്താൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ഇത്രയും ബുദ്ധിമുട്ടുള്ള സമയത്ത് മൂന്ന് കുട്ടികളെയും അവരുടെ അമ്മയെയും തനിച്ചാക്കി തിരികെ വരാൻ പെൺകുട്ടി വിസമ്മതിച്ചു. അമ്മയുടെ അപേക്ഷകൾ വകവയ്ക്കാതെ, യുദ്ധം അവസാനിക്കുന്നത് വരെ അവിടെ തുടരാൻ പെൺകുട്ടി തീരുമാനിച്ചിരിക്കുന്നു.” എന്നാണ് ജാഖർ കുറിച്ചത്.

നേഹയെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് പോസ്റ്റ് താഴെ വന്നത്. നേഹയെ കുറിച്ചോർത്ത് ഏറെ അഭിമാനിക്കുന്നു എന്നാൽ ആളുകൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Story Highlights: 17-Yr-Old Indian Student Stays In Ukraine To Care For Children Of Ukrainian Landlord Gone To War

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top