Advertisement

ലഭ്യമായ മാര്‍ഗങ്ങളിലൂടെ വേഗം റഷ്യയില്‍ നിന്ന് മടങ്ങാന്‍ ഫ്രഞ്ച് പൗരന്മാര്‍ക്ക് നിര്‍ദേശം

February 28, 2022
1 minute Read

അധിനിവേശം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങളെല്ലാം വഴിമുട്ടി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ റഷ്യയിലുള്ള ഫ്രഞ്ച് പൗരന്മാര്‍ രാജ്യം വിടണമെന്ന് നിര്‍ദേശിച്ച് ഫ്രാന്‍സ്. റഷ്യയിലേക്കുള്ള വിമാനങ്ങള്‍ പല രാജ്യങ്ങളും പിന്‍വലിക്കുകയും വ്യോമപാതകള്‍ അടയ്ക്കുകയും ചെയ്തതോടെയാണ് ഫ്രാന്‍സ് പൗരന്മാര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫ്രാന്‍സിലേക്ക് എത്താനുള്ള മാര്‍ഗങ്ങള്‍ പരിമിതമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കഴിവതും വേഗം ഇപ്പോള്‍ ലഭ്യമാകുന്ന മാര്‍ഗങ്ങളിലൂടെ മടങ്ങിയെത്തണമെന്നാണ് നിര്‍ദേശം. ബെലാറസിലുള്ളവര്‍ എത്രയും പെട്ടെന്ന് കരമാര്‍ഗം മടങ്ങിയെത്തണമെന്നും ഫ്രാന്‍സ് നിര്‍ദേശിച്ചിട്ടുണ്ട്.

റഷ്യന്‍ വിമാനങ്ങള്‍ക്ക് യുറോപ്യന്‍ യൂണിയന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ ഉടമസ്ഥതയിലുള്ളതും റഷ്യയില്‍ റജിസ്റ്റര്‍ ചെയ്തതും റഷ്യന്‍ നിയന്ത്രണത്തിലുള്ളതുമായ എല്ലാ എയര്‍ക്രാഫ്റ്റുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്നതായി യുറോപ്യന്‍ യൂണിയന്‍ അറിയിച്ചു. റഷ്യന്‍ മാധ്യമങ്ങള്‍ക്കും ഇയു രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തും.

ഇതിനിടെ റഷ്യയുടെ നീക്കത്തെ അപലപിച്ച് അമേരിക്കയും നാറ്റോയും രംഗത്തെത്തി. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ കാര്യങ്ങളെ പെരുപ്പിച്ച് കാട്ടുന്നു. യുക്രൈനിലെ ജനങ്ങള്‍ക്ക് 54 മില്യണ്‍ ഡോളര്‍ അധിക സഹായം നല്‍കുമെന്നും അമേരിക്ക അറിയിച്ചു.ഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനാണ് അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളുടെ തീരുമാനം. അമേരിക്കയിലുള്ള റഷ്യന്‍ സമ്പത്തുകള്‍ മരവിപ്പിക്കും. നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് കൂടി അമേരിക്കയില്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യുക്രൈനില്‍ റഷ്യ യുദ്ധം കടുപ്പിക്കവെ രാഷ്ട്രീയ തിരിച്ചടി നല്‍കാന്‍ ആഗോള സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ് രാജ്യങ്ങള്‍. റഷ്യയ്ക്ക് മേല്‍ ആഗോള സമ്മര്‍ദം ശക്തമാക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യളടക്കമുള്ളവരുടെ തീരുമാനം. അമേരിക്ക, ഫ്രാന്‍സ് ജര്‍മ്മനി ഇറ്റലി യു കെ കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആഗോള സാമ്പത്തിക ശൃംഖലയായ സ്വിഫ്റ്റില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു.നേരത്തെ ബ്രിട്ടനടക്കമുള്ള രാജ്യങ്ങള്‍ ഇതിന് യോജിപ്പറിയിച്ച് രംഗത്തെത്തിയിരുന്നു.

Story Highlights: france urges citizens to leave russia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top