Advertisement

മൂന്നാം നമ്പറിൽ തന്നെ ബാറ്റ് ചെയ്യാനാണ് താത്പര്യം: ശ്രേയാസ് അയ്യർ

February 28, 2022
1 minute Read

മൂന്നാം നമ്പറിൽ തന്നെ ബാറ്റ് ചെയ്യാനാണ് താത്പര്യമെന്ന് ഇന്ത്യൻ ബാറ്റർ ശ്രേയാസ് അയ്യർ. കോലിയ്ക്ക് വിശ്രമം അനുവദിച്ചിരുന്ന ശ്രീലങ്കൻ പരമ്പരയിൽ മൂന്നാം നമ്പറിലിറങ്ങിയ ശ്രേയാസ് തകർപ്പൻ പ്രകടനമാണ് നടത്തിയത്. മൂന്ന് മത്സരങ്ങളിലും ഫിഫ്റ്റിയടിച്ച താരം പുറത്താവാതെ നിന്നിരുന്നു. ഇതിനു പിന്നാലെയാണ് തനിക്ക് മൂന്നാം നമ്പറിൽ തന്നെ തുടരാൻ ആഗ്രഹമുണ്ടെന്ന് ശ്രേയാസ് അറിയിച്ചത്. ഈ നമ്പരിൽ നിലവിൽ വിരാട് കോലിയാണ് ബാറ്റ് ചെയ്യുന്നത്.

“ടീമിലെ വെല്ലുവിളി വളരെ കഠിനമാണ്. എല്ലാ താരങ്ങളും കളി വിജയിപ്പിക്കാൻ കഴിയുന്ന താരങ്ങളാണ്. ഓരോ നിമിഷങ്ങളും അവസരങ്ങളും ആസ്വദിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എപ്പോൾ പിച്ചിലേക്ക്ക് വന്നാലും കളി ഫിനിഷ് ചെയ്യാനാണ് എൻ്റെ ശ്രമം. ഈ ഫോർമാറ്റിൽ, ആദ്യ മൂന്ന് നമ്പറുകളിൽ ബാറ്റ് ചെയ്തെങ്കിലേ ഇന്നിംഗ്സ് കെട്ടിപ്പടുക്കാനാവൂ. ബാറ്റിംഗ് ഓർഡറിൽ താഴേക്കിറങ്ങിയാൽ ആദ്യ പന്ത് മുതൽ ആക്രമിക്കേണ്ടിവരും. വ്യക്തിപരമായി എനിക്ക് ഏറ്റവും നല്ല നമ്പർ മൂന്നാം നമ്പർ തന്നെയാണ്.”- ശ്രേയാസ് പറഞ്ഞു.

മൂന്നാം ടി-20യിൽ 6 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 147 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ 16.5 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ ഫിനിഷ് ലൈൻ കടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. തുടർച്ചയായ മൂന്നാം ടി-20യിലും ഫിഫ്റ്റിയടിച്ച (73 നോട്ടൗട്ട്) ശ്രേയാസ് അയ്യർ ഇന്ത്യൻ ഇന്നിംഗ്സിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ രവീന്ദ്ര ജഡേജ (22 നോട്ടൗട്ട്), ദീപക് ഹൂഡ (21), സഞ്ജു സാംസൺ (18) എന്നിവരും ഇന്ത്യൻ ഇന്നിംഗ്സിൽ നിർണായക പങ്കുവഹിച്ചു. ശ്രീലങ്കക്ക് വേണ്ടി ലഹിരു കുമാര രണ്ട് വിക്കറ്റ് വീഴ്ത്തി.

Story Highlights: Shreyas Iyer Batting Position

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top