ബോംബാക്രമണത്തില്‍ തകര്‍ന്ന വീട് വൃത്തിയാക്കുന്നതിനിടയിലും കണ്ണീരോടെ ദേശീയ ഗാനം ആലപിച്ച് യുക്രൈന്‍ യുവതി

റഷ്യ നിരന്തരമായി ആക്രമണം നടത്തുമ്പോഴും അവസാനം ശ്വാസം വരെയും തളരില്ലെന്ന ആത്മവിശ്വാസത്തോടെ പോരാടുന്ന ജനത ഇന്ന് ലോകത്തിന് തന്നെ പുതുപ്രതീക്ഷയേകുകയാണ്. കെട്ടിട സമുച്ചയങ്ങള്‍ കണ്‍മുന്നില്‍ വെച്ച് തകര്‍ന്നടിയുമ്പോഴും ഭയത്തിന് പുല്ലുവില കല്‍പ്പിച്ചാണ് യുക്രൈനിലെ ജനങ്ങള്‍ ഓരോ നിമിഷവും ജീവിക്കുന്നത്. സ്വന്തം മണ്ണിനോടുള്ള സ്‌നേഹവും ബഹുമാനവുമാണ് അവരെ ഇന്നും ഒറ്റക്കെട്ടാതിയ പിടിച്ച് നിര്‍ത്തുന്നത്.
A woman in Kiev sings Ukraine's national anthem from her bombed apartment as she cleans the leftover shards of glass. pic.twitter.com/HMWCB43nfg
— NEWS ONE (@NEWSONE46467498) February 26, 2022
ബോംബാക്രമണത്തില്‍ തകര്‍ന്ന വീട്ടിലെ സാധനങ്ങള്‍ ദേശീയ ഗാനം പാടിക്കൊണ്ട് എടുത്ത് കളയുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കരഞ്ഞുകൊണ്ടാണ് ആ യുവതി ദേശീയ ഗാനം ആലപിക്കുന്നത്. അതിന് ശേഷം യുക്രൈന്‍ നീണാല്‍ വാഴട്ടെ എന്നും അവര്‍ പറയുന്നു. യുക്രൈനിലെ ഓരോ വീടുകളിലേയും കഷ്ടതകള്‍ തുറന്ന് കാട്ടുന്നതാണ് ഈ വീഡിയോ.
Story Highlights: Ukrainian Woman In Tears Sings National Anthem While Cleaning Bombed Home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here