സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ; യുപി സര്‍ക്കാരിന്റെ മറുപടി തേടി അലഹബാദ് കോടതി

യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മറുപടി തേടി. എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യത്തിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം 14ഓടെ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിന്റെ നിര്‍ദേശം. ജാമ്യാപേക്ഷ മഥുര കോടതി തള്ളിയതിനെ തുടര്‍ന്നാണ് സിദ്ദിഖ് കാപ്പന് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. 2020 ഒക്ടോബര്‍ അഞ്ചിനാണ് ഹാത്റസിലേക്ക് പോകുകയായിരുന്ന സിദ്ദിഖ് കാപ്പന് അറസ്റ്റിലായത്.
Story Highlights: Siddique Kappan’s bail, UAPA, Alahabad high court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here