Advertisement

മണിപ്പൂരിൽ വാഹനാപകടം, സുരക്ഷാ ഉദ്യോഗസ്ഥൻ മരിച്ചു; 11 പേർക്ക് പരുക്ക്

March 2, 2022
1 minute Read

വടക്കൻ മണിപ്പൂരിലെ തമെങ്‌ലോംഗ് ജില്ലയിൽ വാഹനാപകടം. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും, 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കുന്ന ജില്ലയിലെ ഒരു പ്രദേശത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

മിസോറം സായുധ പൊലീസ് ഉദ്യോഗസ്ഥനായ ലലാവ്‌പുയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും, ഗുരുതരമായി പരുക്കേറ്റ 11 പേരെ ഇംഫാലിലേക്ക് എയർലിഫ്റ്റ് ചെയ്തതായും, ആശുപത്രികളിൽ ചികിത്സയിലാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

റോഡിന് വീതി കുറവായതിനാൽ തമെങ്‌ലോങ് കോളജിന് സമീപം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി അധികൃതർ പറഞ്ഞു. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി മണിപ്പൂരിൽ വിന്യസിച്ചിരിക്കുന്ന കേന്ദ്രസേനയുടെ ഭാഗമാണ് മിസോറാം സായുധ പൊലീസ് ഉദ്യോഗസ്ഥർ. മാർച്ച് 5 നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്.

Story Highlights: cop-killed-11-injured-in-road-mishap-in-manipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top