Advertisement

അടുക്കള വാതില്‍ തള്ളിത്തുറന്ന് യുവതിയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍

March 2, 2022
1 minute Read

വീടിന്റെ അടുക്കള വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി യുവതിയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം കുന്നത്തൂര്‍ ഈസ്റ്റ് ഗോപി ഭവനില്‍ നാല്‍പ്പത്തിയഞ്ചുകാരനായ അര്‍ജുനാണ് പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 9 ഓടെയായിരുന്നു സംഭവം. കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ സ്വദേശിനിയായ 37 കാരിയെയാണ് പ്രതി അപമാനിച്ചത്.

Read Also : പോക്‌സോ കേസ്, ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രണ്ട് വര്‍ഷത്തിന് ശേഷം ഹൈദരാബാദില്‍ നിന്ന് പിടിയില്‍

അടുക്കള വാതില്‍ വഴിയെത്തിയ യുവാവ് യുവതിയുടെ നൈറ്റി വലിച്ചുകീറുകയും പിടിവലിക്കിടയില്‍ പ്രതിയുടെ നഖം കൊണ്ട് യുവതിയുടെ കഴുത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

ശാസ്താംകോട്ട എസ്.ഐ കെ.പി. അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.

Story Highlights:Man arrested for assaulting woman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top