റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട സമാധന ചര്‍ച്ച ഇന്ന്; സ്ഥിരീകരിച്ച് യുക്രൈന്‍

റഷ്യ- യുക്രൈന്‍ രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കുമെന്ന് സ്ഥിരീകരിച്ച് യുക്രൈന്‍. പോളണ്ട്- ബെലാറസ് അതിര്‍ത്തിയില്‍ ഇന്ന് രാത്രിയാണ് ചര്‍ച്ച നടക്കുക. രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്കായി കീവ് തയാറായിക്കഴിഞ്ഞതായി അല്‍പസമയം മുന്‍പ് യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിദ്രോ കുലേബ അറിയിച്ചു. റഷ്യയുടെ എല്ലാ അന്ത്യശാസനങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാന്‍ ഒരുക്കമല്ലെന്നാണ് ചര്‍ച്ചയ്‌ക്കൊരുങ്ങുമ്പോള്‍ യുക്രൈന്‍ വ്യക്തമാക്കുന്നത്.
സൈനിക പിന്‍മാറ്റമാണ് യുക്രൈന്‍ ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം. യുക്രൈനിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ആദ്യ ഘട്ട ചര്‍ച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.
Read Also : ആണവായുധങ്ങൾ സ്വന്തമാക്കാൻ യുക്രൈനെ അനുവദിക്കില്ല, റഷ്യയെ ഒറ്റപ്പെടുത്താനാകില്ല; റഷ്യൻ വിദേശകാര്യ മന്ത്രി
ആദ്യ റൗണ്ട് ചര്‍ച്ച തിങ്കളാഴ്ച നടന്നിരുന്നു. സാമാധാനം നിലനിര്‍ത്താനായി എന്ത് നടപടി വേണമെങ്കിലും കൈക്കൊളാമെന്നാണ് ചര്‍ച്ചയ്ക്ക് വേദിയാകുന്ന ബെലാറസ് കൈക്കൊണ്ടിരിക്കുന്ന നിലപാട്. യുക്രൈനെതിരെ ബെലാറൂസിന്റെ ഭാഗത്ത് നിന്നും ഒരാക്രമണം ഉണ്ടാകില്ലെന്ന ഉറപ്പുകൂടിയാണ് ബെലാറസ് നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Story Highlights: russia ukraine second round talks today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here