Advertisement

ഇത്രയും കൃത്യമായി ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന സംസ്ഥാനമോ; ഏതാണ് ഈ ഇന്ത്യൻ സംസ്ഥാനമെന്ന് സോഷ്യൽ മീഡിയ…

March 4, 2022
7 minutes Read

ട്രാഫിക്കിൽ കുടുങ്ങി കിടങ്ങുന്നത് നമുക്ക് ഒരു പുതിയ കാര്യം ആയിരിക്കില്ല. ബ്ലോക്കും ട്രാഫിക്ക് നിയമങ്ങൾ തെറ്റിക്കുന്നതും നമ്മുടെ ദൈന്യദിന ജീവിതത്തിന്റെ തന്നെ ഭാഗമാണ്. എല്ലാവരെയും അത്രമേൽ ദേഷ്യം പിടിപ്പിക്കുന്ന ഒന്നാണിത്. ട്രാഫിക്കിൽ നിയമങ്ങൾ തെറ്റിയ്ക്കുന്നവരാണ് നമ്മളിൽ മിക്കവരും. ഒന്ന് ചിന്തിച്ചു നോക്കിയേ, യഥാർത്ഥത്തിൽ ഇവിടെ ട്രാഫിക് നിയമങ്ങൾ ശരിക്കും പാലിക്കപ്പെടുന്നില്ല എന്ന് നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണ്. അങ്ങനെയുള്ള നമ്മുടെ രാജ്യത്ത് നിന്നുള്ള ഒരു ട്രാഫിക് ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സന്ദീപ് അഹ്ലാവത് എന്ന ട്വിറ്റർ ഉപയോക്താവാണ് ഈ ചിത്രം പങ്കുവെച്ചത്. ചിത്രത്തിൽ കാണിച്ചിരിക്കുന്നത് മിസോറാമിലെ ഒരു റോഡാണ്. കൃത്യമായി നിയമങ്ങൾ പാലിച്ച് മറ്റ് വാഹനങ്ങൾക്ക് തടസമുണ്ടാകാതെ ശാന്തതയോടെ വരിക്ക് നിൽക്കുന്ന വാഹനങ്ങളാണ് ചിത്രത്തിലുള്ളത്. “മിസോറാമിൽ മാത്രമാണ് ഞാൻ ഇത്തരത്തിലുള്ള അച്ചടക്കം കണ്ടിട്ടുള്ളത്. ഫാൻസി കാറുകളോ വലിയ തർക്കങ്ങളോ റോഡിലെ ദേഷ്യമോ ഹോൺ മുഴക്കുക്കങ്ങളോ ഒന്നും ഇവിടെ ഇല്ല എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്‌തത്.

Read Also : ആരും കാണാതെ എങ്ങനെ വിമാനത്തിൽ കയറാം; ഒൻപത് വയസ്സുകാരൻ ഒളിച്ച് യാത്ര ചെയ്തത് 2,700 കിലോമീറ്റർ…

സ്വന്തം ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് റീഷെയർ ചെയ്ത് വ്യവസായി ആനന്ദ് മഹീന്ദ്രയും ചിത്രത്തെ പ്രശംസിച്ചു. മിസോറാമിലെ ജനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണം എന്നും അദ്ദേഹം കുറിച്ചു. “എന്തൊരു ആശ്ചര്യം ഈ ചിത്രം; ഒരു വാഹനം പോലും വഴി തെറ്റിയില്ല” എന്നാണ് കുറിച്ചത്. സോഷ്യൽ മീഡിയയിൽ ആളുകളും ഇത് സമ്മതിച്ച് തരുന്നുണ്ട്. കുറെ പേർ തങ്ങളുടെ നഗരങ്ങളിലേയും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

Story Highlights: Pure Discipline When Following Traffic Rules – Can You Guess Which Indian State This Is?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top