ഇടപ്പള്ളി ടാറ്റൂ സ്റ്റുഡിയോയിലെ പീഡനം; പ്രതിക്കെതിരെ നാല് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി ഇടപ്പള്ളിയില്‍ ടാറ്റൂ സ്റ്റുഡിയോയിലെ പീഡന ആരോപണത്തില്‍ പരാതി നല്‍കി യുവതികള്‍. ആരോപണം നേരിട്ട ടാറ്റൂ സ്റ്റുഡിയോ ഉടമ പി സുജീഷിനെതിരെ നാല് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ യുവതികള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചതോടയൊണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പാലാരിവട്ടം, ചെരാനെല്ലൂര്‍ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പീഡന ആരോപണത്തില്‍ യുവതികള്‍ പരാതി നല്‍കുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും. പരാതിയുണ്ടെങ്കില്‍ യുവതികള്‍ ഭയപ്പെടാതെ ധൈര്യമായി മുന്നോട്ടുവരണം. യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതികള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ആരോപണം നേരിടുന്ന സ്റ്റുഡിയോ ഉടമ പി സുജീഷ് ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ നിരവധി പെണ്‍കുട്ടികളാണ് പീഡന ആരോപണവുമായി രംഗത്തെത്തിയത്. ടാറ്റു ചെയ്യുന്നതിനിടെ പീഢിപ്പിച്ചെന്നും ലൈംഗിക ഉദേശത്തോടെ സ്പര്‍ശിച്ചെന്നുമാണ് ആരോപണം.
Read Also : യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍
ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേര്‍ത്ത് നിര്‍ത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഒരു യുവതി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ രംഗത്തെത്തിയത്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നെന്നും അമ്മ ഫോണില്‍ വിളിച്ചപ്പോള്‍ മാത്രമാണ് ഇയാള്‍ തന്നെ വിട്ടതെന്നും യുവതി പോസ്റ്റില്‍ പറയുന്നു. കാര്യങ്ങളെല്ലാം രക്ഷിതാക്കളോട് പറഞ്ഞെന്നും അവര്‍ ഒരു അഭിഭാഷകയെ സമീപിച്ചപ്പോള്‍ സാക്ഷിയില്ലാത്തതിനാല്‍ നീതി ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് പറഞ്ഞതെന്നും പോസ്റ്റില്‍ വിവരിക്കുന്നു. ഈ പോസ്റ്റ് പുറത്തുവന്നതോടെ സമാനമായ ആരോപണവുമായി നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. റെഡിറ്റില്‍ പെണ്‍കുട്ടിയെ പിന്തുണച്ചെത്തിയവരും നിരവധിയാണ്.
Story Highlights: rape case tattoo studio, rape allegation,FIR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here