യു.പി നിയമസഭാ തെരഞ്ഞെടുപ്പ്; അവസാനഘട്ടം പ്രചാരണം ശക്തമാക്കി രാഷ്ട്രീയപാര്‍ട്ടികള്‍

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ടത്തിനായുള്ള പ്രചാരണം ശക്തമാക്കി വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍. ഒമ്പത് ജില്ലകളിലെ 54 നിയമസഭാ മണ്ഡലങ്ങളിലുള്ളവരാണ് അവസാനഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താനായി ബൂത്തില്‍ എത്തുക. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധീകരിക്കുന്ന വാരണാസി ഉള്‍പ്പെടെയുള്ള മേഖലകളിലുള്ളവര്‍ മാര്‍ച്ച് ഏഴിന് ബൂത്തിലെത്തും.
പ്രചാരണ പരിപാടികളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രി അമിത് ഷാ, ബി.ജെ.പി അദ്ധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയ നേതാക്കള്‍ ഇന്ന് റാലികളിലും റോഡ് ഷോ അടക്കമുള്ള പ്രചാരണ പരിപാടികളിലും പങ്കെടുക്കും.
Read Also : ഉത്തർപ്രദേശിൽ വികസനം വേണമെങ്കിൽ ബിജെപി ജയിക്കണമെന്ന് പ്രധാനമന്ത്രി
അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ് വാദി പാര്‍ട്ടിയും വിപുലമായ പ്രചാരണ പരിപാടികളാണ് അവസാനഘട്ടത്തില്‍ നടത്തുന്നത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോകള്‍ വിവിധ മണ്ഡലങ്ങളില്‍ ഇന്നു നടക്കും. ഏഴാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം നാളെയാണ് അവസാനിക്കുന്നത്. മാര്‍ച്ച് 10നാണ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍.
സംസ്ഥാനത്തുടനീളം പ്രചാരണം നടത്തുന്ന മോദി അദ്ദേഹത്തിന്റെ ലോക്‌സഭ മണ്ഡലമായ വാരണാസിയില്‍ തീവ്രപ്രചാരണം തന്നെ നടത്തും. ഇന്നും നാളെയും അദ്ദേഹം പ്രദേശത്തുണ്ടാകും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായാ മമതാ ബാനര്‍ജി, എസ്പി പ്രസിഡന്റ് അഖിലേഷ് യാദവ്, ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി എന്നിവരും ക്ഷേത്രനഗരിയില്‍ റാലികള്‍ നടത്തും.
Story Highlights: UP Assembly elections; last step campaign by the political parties
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here