ഷെയ്ന്‍ വോണിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ഇന്ത്യ, ശ്രീലങ്ക ക്രിക്കറ്റ് ടീമുകള്‍

കഴിഞ്ഞ ദിവസം അന്തരിച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ഇന്ത്യ, ശ്രീലങ്ക ക്രിക്കറ്റ് ടീമുകള്‍. മൊഹാലിയില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ ഒരു മിനിറ്റ് മൗനമാചരിച്ചാണ് ഇരു സംഘവും ഗ്രൗണ്ടിലിറങ്ങിയത്. ഇരു ടീമുകളും കറുത്ത ബാന്‍ഡും ധരിച്ചിരുന്നു.
‘ഇന്നലെ അന്തരിച്ച ഷെയ്ന്‍ വോണിനും റോഡ്നി മാര്‍ഷിനും വേണ്ടി ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം കളി ആരംഭിക്കുന്നതിന് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് കറുത്ത ബാന്‍ഡ് ധരിക്കും.’ ബിസിസിഐയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
വെള്ളിയാഴ്ചയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചത്. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്‌ലന്‍ഡിലെ കോ സാമുയിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ലോകം കണ്ട ഏറ്റവും മികച്ച് സ്പിന്നര്‍മാരില്‍ ഒരാളാണ് ഷെയ്ന്‍ വോണ്‍. 20 വര്‍ഷം നീണ്ടുനിന്ന ഷെയ്ന്‍ വോണിന്റെ ക്രിക്കറ്റ് കരിയറില്‍ ഓസിസിന് വേണ്ടി 145 ടെസ്റ്റുകളിലായി 708 വിക്കറ്റ് നേടിയിട്ടുണ്ട്. 194 ഏകദിന മത്സരങ്ങളില്‍ നിന്ന് ഷെയ്ന്‍ 293 വിക്കറ്റും നേടി. കൊവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ന്‍.
Read Also : ഷെയ്ന്‍ വോണ്‍: വിരലുകളില്‍ മാന്ത്രികത ഒളിപ്പിച്ച സ്പിന്നര്‍
ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ് ഷെയ്ന്‍. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടനേട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഇദ്ദേഹം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കമന്റേറ്റര്‍ എന്ന നിലയിലും ഷെയ്ന്‍ തിളങ്ങിയിരുന്നു. 20 വര്‍ഷത്തോളം ക്രിക്കറ്റ് ലോകം ഷെയിന്റെ പ്രകടനം വാനോളം ആസ്വദിച്ചിട്ടുണ്ട്. 1992ല്‍ ഇന്ത്യക്കെതിരെ സിഡ്നി ടെസ്റ്റിലൂടെ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഷെയ്ന്‍ 2007ലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. ഓസ്ട്രേലിയ കണ്ട ഏറ്റവും മികച്ച ബൗളര്‍ കൂടിയാണ് ഷെയിന്‍. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍നിന്ന് ആയിരത്തിലധികം വിക്കറ്റുകള്‍ നേടിയ താരം മുത്തയ്യ മുരളീധരനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏക കിക്കറ്ററാണ്.
Story Highlights:India and Sri Lanka cricket teams pay their last respects to Shane Warne
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here