Advertisement

ഓപ്പറേഷന്‍ ഗംഗ: യുക്രൈനില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ 101 വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയിലെത്തി

March 5, 2022
1 minute Read

യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി യുക്രൈനില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ 101 വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയിലെത്തി. ഖാര്‍ക്കിവില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് വ്യോമസേന വിമാനത്തിലെത്തിയത്. ഖാര്‍ക്കീവില്‍ കുടുങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെ ഉടന്‍ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരണമെന്നും സ്ഥിതിഗതികള്‍ അനുദിനം വഷളാകുകയാണെന്നും ഡല്‍ഹിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അതേസമയം യുക്രൈന്‍ സൈന്യം ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന റഷ്യന്‍ ആരോപണത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വീണ്ടും തള്ളി. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യക്കാര്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും എന്നാല്‍ ആരും അവരെ ബന്ദികളാക്കിയിരിക്കുകയല്ലെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രൈന്‍ സൈന്യം മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ആരോപണം വാസ്തവവിരുദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു.

20,000 ഇന്ത്യക്കാരെ ഇതുവരെ യുക്രൈന്‍ അതിര്‍ത്തി കടത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇനിയും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുക്രൈനിലുണ്ട്. അവസാന വിദ്യാര്‍ത്ഥിയേയും നാട്ടിലെത്തിക്കുന്നതുവരെ ഓപ്പറേഷന്‍ ഗംഗ തുടരുമെന്നും അരിന്ദം ബാഗ്ചി വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമാക്കി.

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ദൗത്യം തുടരുന്നു. രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയില്‍ എത്തിയ വിമാനങ്ങളുടെ എണ്ണം 50 കടന്നു. ഇതുവരെ 12,000 പേരെയാണ് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ത്യയിലെത്തിച്ചത്. ഇന്ന് 16 വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഇന്നലെ മാത്രം നാലായിരം പേരാണ് നാട്ടിലെത്തിയത്.

Story Highlights: operation ganga 101 students reached delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top