വ്യാജ വാർത്തകൾക്ക് ജയിൽ ശിക്ഷ; നിയമത്തിൽ പുടിൻ ഒപ്പുവച്ചു

റഷ്യൻ സൈന്യത്തെക്കുറിച്ചുള്ള വ്യാജ വാർത്തകൾക്ക്, 15 വർഷം തടവ് ശിക്ഷ നൽകുന്ന ബില്ലിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒപ്പുവച്ചു. റഷ്യൻ പാർലമെന്റിന്റെ ഉപരിസഭയാണ് നിയമം നേരത്തെ തയ്യാറാക്കിയത്. റഷ്യയ്‌ക്കെതിരെ ഉപരോധം ആവശ്യപ്പെട്ടാൽ പിഴയോ ജയിൽ ശിക്ഷയോ അനുവദിക്കുന്ന ബില്ലിലും പുടിൻ ഒപ്പുവച്ചു.
അമേരിക്കയും, പടിഞ്ഞാറൻ യൂറോപ്യൻ സഖ്യകക്ഷികളും ജനതയ്‌ക്കിടയിൽ ഭിന്നത വളർത്താനുള്ള ശ്രമത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായി റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു. നിയമത്തിന് പിന്നാലെ റഷ്യയിൽ റിപ്പോർട്ട് ചെയ്യുന്നത് നിർത്തിയതായി ബിബിസി അറിയിച്ചു. നിയമ നിർമ്മാണം സ്വതന്ത്ര പത്രപ്രവർത്തന പ്രക്രിയയെ കുറ്റകരമാക്കുന്നതായി ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവി പറഞ്ഞു.
അതേസമയം ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് വ്‌ളാഡിമിർ പുടിന്‍ പറഞ്ഞു. ജര്‍മന്‍ ചാന്‍സലറുമായുള്ള ഒരു ഫോണ്‍സംഭാഷണത്തിലാണ് പുടിന്‍ യുക്രൈനുമായുള്ള ചര്‍ച്ചയ്ക്ക് ഉപാധി മുന്നോട്ടുവെച്ചത്. സമാധാനം ആഗ്രഹിക്കുന്ന ആരുമായും ചര്‍ച്ചയാകാമെന്ന് റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. യുക്രൈനില്‍ നിന്നും സൈന്യത്തെ റഷ്യ അടിയന്തരമായി പിന്‍വലിക്കണമെന്ന ആവശ്യമാണ് ജര്‍മന്‍ ചാന്‍സലര്‍ മുന്നോട്ടുവെച്ചത്.
അടുത്ത ഘട്ടത്തിലെ ചര്‍ച്ചയിലെങ്കിലും യുക്രൈന്‍ തങ്ങളുടെ ആവശ്യത്തെ പരിഗണിച്ചുകൊണ്ടുള്ള ഒരു നിലപാട് സ്വീകരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നാണ് ചര്‍ച്ചയില്‍ വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞത്.
Story Highlights: putin-signs-law-on-jail-terms-for-fake-news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here