Advertisement

റഷ്യയിൽ ഫേസ്ബുക്ക് നിരോധിച്ചു

March 5, 2022
1 minute Read

രാജ്യത്ത് ഫേസ്ബുക്ക് നിരോധിച്ച് റഷ്യ. ഫേസ്ബുക്ക് വിവേചനപരമായി പ്രവർത്തിക്കുന്നു. യൂറോപ്യൻ യൂണിയൻ, യുക്രൈൻ, യുകെ എന്നിവിടങ്ങളിൽ റഷ്യൻ മാധ്യമങ്ങളെ നിയന്ത്രിച്ച നീക്കത്തിനെതിരായ മറുപടിയാണ് ഇതെന്നും ടെലികോം റെഗുലേറ്റർ റോസ്‌കോംനാഡ്‌സോർ അറിയിച്ചു. റഷ്യന്‍ സ്റ്റേറ്റ് മാധ്യമത്തിന്റെ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായിക്കൂടിയാണ് ഫേസ്ബുക്കിന്റെ നടപടി.

അധിനിവേശത്തിനിടയിൽ വ്‌ളാഡിമിർ പുടിന്റെ സർക്കാർ, വിയോജിപ്പുകളെ അടിച്ചമർത്തുന്നതിനിടയിലാണ് ഈ പുതിയ നീക്കം. യൂറോപ്യൻ യൂണിയനിലെ റഷ്യൻ സ്റ്റേറ്റ് പ്രൊപ്പഗണ്ട ഔട്ട്‌ലെറ്റുകളായ RT, സ്പുട്നിക് എന്നിവയിലേക്കുള്ള പ്രവേശനം ഫേസ്ബുക്ക് ഉടമ മെറ്റ തടഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് നടപടി. ഫേസ്ബുക്ക് വഴി റഷ്യന്‍ സ്റ്റേറ്റ് മാധ്യമങ്ങള്‍ക്ക് വരുമാനം നേടാനുള്ള അവസരങ്ങളെയാണ് ഫേസ്ബുക്ക് തടഞ്ഞത്.

അതേസമയം യുക്രൈനിലെ സാപ്രോഷ്യ ആണവ നിലയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യ. ആണവ നിലയത്തിന് നേരെ ഷെല്ലാക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യ യുഎന്‍ രക്ഷാസമിതിയില്‍ അറിയിച്ചു. യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയമായ സാപ്രോഷ്യ ആണവനിലയത്തിന് നേരെയാണ് വ്യോമാക്രമണമുണ്ടായത്. നിലവില്‍ ഗുരുതരമായ സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യോമാക്രമണത്തില്‍ അമേരിക്ക അടക്കം ലോകരാജ്യങ്ങള്‍ രംഗത്തെത്തി.

Story Highlights: russias-media-watchdog-bans-facebook

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top