അസാമാന്യ ഓള്‍റൗണ്ട് പ്രകടനം; സര്‍വത്ര ജഡേജ മയം!

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ജഡേജയാണ് അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയുടെ വിജയശില്‍പി. ഉശിരന്‍ സെഞ്ച്വറിക്കു പിന്നാലെ ബൗളിങ്ങില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ രവീന്ദ്ര ജഡേജയാണ് ശ്രീലങ്കയെ എറിഞ്ഞിടുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. 13 ഓവറില്‍ 41 റണ്‍സ് വഴങ്ങിയാണ് ജഡേജ അഞ്ച് വിക്കറ്റ് പിഴുതത്. പുറത്താകാതെ 175 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററാവുകയും രണ്ട് ഇന്നിങ്‌സിലുമായി ഒന്‍പത് വിക്കറ്റ് എറിഞ്ഞിടുകയും ചെയ്ത ജഡേജയാണ് ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞത്.
നാലു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സുമായി ഭേദപ്പെട്ട നിലയിലായിരുന്ന ശ്രീലങ്കയ്ക്ക്, അവസാന ആറു വിക്കറ്റുകള്‍ നഷ്ടമായത് 13 റണ്‍സ് മാത്രം ചേര്‍ക്കുന്നതിനിടെയാണ്. ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത് രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ്.
Read Also : ജഡേജയുടെ കരുത്തില്‍ മൊഹാലിയില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം
228 പന്തില്‍ 175 റണ്‍സായിരുന്നു ജഡേജയുടെ സമ്പാദ്യം. 17 ഫോറും മൂന്നു സിക്‌സറുകളുമാണ് ജഡേജ അടിച്ചുകൂട്ടിയത്. ഏഴാമനായി ക്രീസിലെത്തിയ ജഡേജ കളംവിട്ടത് ടെസ്റ്റില്‍ 7ാം നമ്പറില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഉയര്‍ന്ന സ്‌കോറുമായാണ്. 2ാം ദിനം തുടങ്ങിയ ഇന്ത്യയ്ക്കായി 7ാം വിക്കറ്റില്‍ ആര്‍. അശ്വിനും (61) ജഡേജയും 130 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അശ്വിനു പിന്നാലെ ജയന്ത് യാദവ് (2) അതിവേഗം മടങ്ങിയതോടെ ലങ്ക ആശ്വസിച്ചെങ്കിലും 9ാം വിക്കറ്റില്‍ മുഹമ്മദ് ഷമിയെ (20) കൂട്ടുപിടിച്ച് 103 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ജഡേജ ശ്രീലങ്കയെ ഞെട്ടിച്ചു.
173 പന്തുകളില്‍ 105 റണ്‍സടിച്ച ജഡേജ പിന്നീട് 70 റണ്‍സ് കൂട്ടിച്ചേര്‍ത്തത് വെറും 54 പന്തുകളിലാണ്. സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് ശേഷം ട്വന്റി 20 സ്റ്റൈലിലായിരുന്നു ജഡേജയുടെ ഇന്നിങ്‌സ്. ഏകദേശം അഞ്ചര മണിക്കൂര്‍ ക്രീസില്‍ ചെലവഴിച്ച ജഡേജ 228 പന്തുകളില്‍ നിന്നാണ് 175 റണ്‍സ് നേടിയത്. ഷമി-ജഡേജ സഖ്യം ആദ്യ 50 റണ്‍സ് പൂര്‍ത്തിയാക്കുമ്പോള്‍ ഷമിയുടെ സംഭാവന പൂജ്യമായിരുന്നു എന്നതും വളരെ കൗതുകകരമാണ്.
ജഡേജയ്ക്കു പുറമേ രണ്ടു വിക്കറ്റ് വീതം പിഴുത ജസ്പ്രീത് ബുമ്ര, രവിചന്ദ്രന്‍ അശ്വിന്‍, ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി എന്നിവരും തിളങ്ങി. 20 ഓവറില്‍ 49 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ രണ്ട് വിക്കറ്റെടുത്തത്. ബുമ്ര 14 ഓവറില്‍ 36 റണ്‍സ് വഴങ്ങി രണ്ടും ഷമി 12 ഓവറില്‍ 27 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.
Story Highlights: Jadeja with extraordinary all-round performance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here