Advertisement

കാല്‍നടയാത്രക്കാരനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച യുവാക്കള്‍ പിടിയില്‍

March 6, 2022
1 minute Read

കൊല്ലം കിഴക്കേക്കല്ലടയില്‍ കമ്പിവടി ഉപയോഗിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളെ കിഴക്കേക്കല്ലട പൊലീസ് അറസ്റ്റ് ചെയ്തു. റൗഡി ലിസ്റ്റില്‍പ്പെട്ട കിഴക്കേ കല്ലട പഴയാര്‍ മുറിയില്‍ സച്ചിന്‍ ഭവനില്‍ സൗരവ് (21), ടൗണ്‍ വാര്‍ഡില്‍ തേമ്പറ വീട്ടില്‍ ശതത് കുമാര്‍ (23), കൊടുവിള മൂഴിയില്‍ വാലയില്‍ വീട്ടില്‍ അനന്തു (22) എന്നിവരാണ് പിടിയിലായത്. ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന് പൊലീസ് പറഞ്ഞു.

Read Also : ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍ ലിജു കൃഷ്ണന്‍ കസ്റ്റഡിയില്‍

കിഴക്കേ കല്ലടയിലെ ചോതിരത്തില്‍ കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ നടന്നു പോകുകയായിരുന്ന യുവാവിനെ മദ്യപിച്ചെത്തിയ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കമ്പിവടി കൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കിഴക്കേ കല്ലട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്. സുധീഷ് കുമാരിന്റെ നിര്‍ദ്ദേശാനുസരണം എസ്.ഐ.അജയന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Story Highlights: Youths arrested for attacking pedestrian

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top